Followers

Tuesday, 10 May 2011

അവള്‍


("മിസ്സ്‌...ഈ സംസാരിക്കുന്നത് ഞാനല്ല..ഞാന്‍വേറാരോ ആണ്..
മിസ്സ്‌,എന്നെ തെറ്റിദ്ധരിക്കരുത്...ഞാന്‍ഒരിക്കലും ഒരു ചീത്തകുട്ടി ആയിരുന്നില്ല...."-------

 മത്സരപരീക്ഷകള്‍ക്കും, കൂട്ടുകാരുടെയും വീട്ടുകാരുടെയും അമിത പ്രതീക്ഷകള്‍ക്കും  നടുവില്‍വീര്‍പ്പുമുട്ടി ജീവിതം തന്നെ നഷ്ടപ്പെട്ട  പ്രിയശിഷ്യയെ ഓര്‍ത്തുകൊണ്ട്...)


ഇന്ന് ഞാന്‍ കണ്ട  നിന്റെ മിഴികളില്‍
ആകാശത്തിന്റെ അനന്തനീലിമ ഇല്ലായിരുന്നു
മറിച്ച് ,ഇരുണ്ട ഇടനാഴികകളില്‍ പതിയിരിക്കുന്ന 
ഭൂതകാലത്തിന്റെ വിറയാര്‍ന്ന നിസ്വനങ്ങളും
തണുത്ത ശൂന്യതയും.,

ഭയം കനിഞ്ഞു നല്‍കിയ ചുഴിയില്‍
ദിശ മറന്നു വിഹ്വല്യയായി നീ.
ചിന്തകള്‍വാര്‍ന്ന മനസ്സും,
സ്വരരാഗലയങ്ങള്‍മറന്ന ചുണ്ടുകളും.
നിന്റെ വാക്കുകള്‍ നിന്റെതല്ലാതായിരിക്കുന്നു. 

നിനക്കുള്ളിലിരുന്നു പുലമ്പുന്നത്
ഞാനറിയാത്ത,നീയറിയാത്ത,നീ
നിനക്കറിയാത്ത നിന്റെതല്ലാത്ത കാഴ്ചകള്‍.
അറിയുന്നു ഞാനും നിന്നെ പോലെ
അത് നീയല്ലായിരുന്നു.

വിറയ്ക്കുന്ന കരങ്ങളും,ഉലയുന്ന ശരീരവും,
ദിക്കുകിട്ടാതലയുന്ന മിഴികളും
മുറിഞ്ഞു വീഴുന്ന സ്വരങ്ങളില്‍അടര്‍ന്നു വീഴുന്ന വാക്കുകളും
ഒന്നും  നിന്റെതല്ലയിരുന്നെന്ന നിന്റെ തിരിച്ചറിവ്
അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

എങ്കിലും,വിടചോല്ലിപിരിയവേ
എന്നെ ഗ്രഹിച്ച നിന്‍തണുത്ത സ്പര്‍ശവും
ഉന്മാദം നിറഞ്ഞ നയനങ്ങള്‍നീട്ടിയ പ്രതീക്ഷയും
വരണ്ട ചുണ്ടുകളെകിയ വിളര്‍ത്ത പുഞ്ചിരിയും
എല്ലാം ,വീണ്ടുമെന്നിലായ് ആശകള്‍നിറയ്ക്കുന്നു.

വരിക നീയാ പഴയ നക്ഷത്രമായ്‌,
കാലം പാതി വഴിയില്‍ഉപേക്ഷിച്ച മോഹങ്ങളാല്‍
ജീവിതം കൊരുത്ത് കാത്തിരിയ്ക്കാം ഞാനിവിടെ,
യുഗങ്ങളോളം,നിനക്കായ്‌.

 .

15 comments:

  1. കടുത്ത മാനസിക സംഘര്‍ഷത്തില്‍ പെട്ടുഴലുന്ന കുരുന്നുകള്‍ക്ക് വേണ്ടി.നല്ല കവിത.ആശംസകള്‍.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പ്രിയ ജോ,
    പ്രതീക്ഷയുടെ വിലങ്ങില്‍ കുടുങ്ങി വീര്‍പ്പുമുട്ടുന്ന കുരുന്നുകള്‍ക്ക്...
    നക്ഷത്രത്തിളക്കം വീണ്ടെടുക്കാന്‍ ജോയെ പോലുള്ളവരുടെ ആത്മാര്‍ഥമായ ഇടപെടല്‍..ഒരു പരിധി വരെ അതല്ലേ പോംവഴി
    അധ്യാപകരെ തല്ലുന്ന അധ്യാപകരാല്‍ പീടിയ്ക്കപെടുന്ന നമ്മുടെ ഇന്നത്തെ വിദ്യഭ്യാസ(കോഴ) സംസ്കാരത്തില്‍..
    ആരാണ് ഇവിടെ തിരുത്തപെടെണ്ടത് ...
    അധ്യാപകര്‍.. ?
    വിധ്യാര്തികള്‍ .. ?
    മാതാപിതാക്കള്‍ .. ?
    ഇവിടെ ഈ ചര്‍ച്ച തുടങ്ങുന്നേ ഉള്ളു ..എവിടെ ഒടുങ്ങും എന്ന് നിശ്ചയമില്ലാതെ ...

    എഴുത്ത് നന്നായി ..വിഷയവും

    ReplyDelete
  4. വരുമായിരിക്കും
    കണ്ണുകളില്‍ പൂക്കാലം നിറച്ച്
    നിറചിരിയുടെ മേളമായി അവള്‍.
    കാത്തിരിക്കാം. പ്രതീക്ഷിക്കാം.

    ReplyDelete
  5. Shanavas,Reader's Dais,Orila..പ്രതീക്ഷകള്‍ക്ക് കൂട്ട് നില്‍ക്കുന്നതില്‍ ഒരുപാട് സന്തോഷം...
    --

    ReplyDelete
  6. പ്രതീക്ഷയുടെ വിലങ്ങില്‍ നിന്നും അവള്‍ പുറത്തു വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ല്ലേ ജ്യോ...?
    നല്ല കവിത ട്ടോ...

    ReplyDelete
  7. ഓരോ പ്രതീക്ഷയിലും ഒരുപാട് പൂക്കാലം നിറയട്ടെ .....നല്ല കവിത

    ReplyDelete
  8. ഹൃദ്യമീ കവിതയൊരു പൂക്കാലം പോല്‍

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. rasaai...
    Welcome to my blog
    nilaambari.blogspot.com
    if u like it follow and support me

    ReplyDelete
  11. നന്നായിരുന്നു ജോ...
    എഴുതണം എന്ന് വിചാരിച്ചത് വായിച്ചു കണ്ടപോലെ..
    എഴുതാതിരുന്നത് നന്നായെന്നു തോന്നുന്നു...
    സമയം ഉണ്ടെങ്കില്‍ ഇതിലും ഒന്ന് കണ്ണോടിക്കുക ...

    http://muzafirr.blogspot.com/2011/09/blog-post_28.html

    ReplyDelete