Followers

Thursday, 14 April 2011

ഓര്‍മ്മ


ബാല്യകാല സ്മരണകളില്‍  ഏറ്റവും തെളിഞ്ഞു  നില്‍ക്കുന്ന  ചിത്രങ്ങളില്‍  ഒന്ന്   നായാട്ടുപാറയിലേയ്ക്കു  ,ഇളയച്ച്ചന്റെ   അടുത്തെയ്ക്കുള്ള  യാത്രകളാണ് .മധ്യവേനല്‍   അവധിയായാല്‍  പിന്നെ  എനിയ്ക്കും  കുഞ്ഞേട്ടനും  ഇരിയ്ക്കപൊറുതി   ഇല്ല ...
അന്ന് ശ്രീകണ്ടാപുരത്തെയ്ക്ക്  ആകെയുള്ള  ബസ്  ആണ്  ബിന്ദു .അതുകൊണ്ട്  തന്നെ   ഞങ്ങളെ  എത്തേണ്ട  സ്ഥലത്ത്   എത്തിയ്ക്കുക  എന്നത്  ബസ്  ജീവനക്കാര്‍  അവരുടെ  ഉത്തരവാധിത്തമായി  എന്നും  ഏറ്റെടുത്തു  .നായാട്ടുപാറയില്‍  ഞങ്ങളെ  സ്വീകരിയ്ക്കാന്‍  ഇളയച്ച്ചനുണ്ടാകും   . പിന്നെ  മയിലുകളോളം    കാല്‍നട . ..
  നായാട്ടുപാറ സ്വയം  ഒരു   ലോകമായിരുന്നു ..നഗരത്തിന്റെ  പരിഷ്കാരങ്ങള്‍  ഒളിഞ്ഞുപോലും  നോക്കിയിട്ടില്ലാത്ത  ഒരു  കുഗ്രാമം .വൈദ്യുതി  പോലും  വിദൂര  സങ്കല്പം ..ഏക്കറുകള്‍  പരന്ന്   കിടക്കുന്ന  പറങ്കി മാവിന്‍ കാടുകള്‍ക്ക്  നടുവില്‍  ഒരു  കൊച്ചു വീട് ...
ഞങ്ങള്‍ എത്തിയാല്‍   പിന്നവിടൊരു  ആഘോഷമാണ് .മണിയെചിയ്ക്കും   ബാബു  എട്ടനുമോപ്പം  പശുക്കളെ  മേയ്ച്ച്ചും ,കശുവണ്ടി  പെറുക്കികൂട്ടിയും  ,കാട്ടുവള്ളികളില്‍  ഊഞ്ഞാലാടിയും ,ഇളയച്ച്ചന്റെ  നായാട്ടു  കഥകള്‍  കേട്ടും...
പെണ്‍കുട്ടികളുടെ  ഉത്സവമായ  പൂരത്തിന്  കാമദേവനെ  പൂജിയ്ക്കുന്നതും  ആദ്യമായും  അവസാനമായും  അവിടെ  വെച്ചാണ് ...

നായാട്ടുപാറ സ്മരിതികളില്‍  ഏറ്റവും  തെളിച്ച്ച്ചം  വെളിക്കിരിക്കാനുള്ള  യാത്രകളാണ് ..അതിനു  കപ്പണകള്‍ (കല്ലുവേട്ടുകുഴികള്‍ )തന്നെ  ശരണം ...
അതും  ഒരാഘോഷമായിരുന്നു ..  ഒരു   കൈയ്യില്‍  വെള്ളവും      മറുകൈയ്യില്‍  ബാലരമ ,പൂമ്പാറ്റ   ഇത്യാദികളും ...വായനയില്‍  മുഴുകിയിരിക്കുമ്പോള്‍  മിക്കവാറും  ഉദ്ദേശം   മറക്കും .
വര്‍ഷങ്ങള്‍  കൊഴിഞ്ഞു വീണു .പത്താംതരം  കഴിഞ്ഞതോടെ  വേനലവധി  യാത്രകള്‍ക്കും  വിരാമമായി .അവ  വല്ലപ്പോഴുമുള്ള  ഒന്നായി  ചുരുങ്ങി ..ആ  കുഗ്രാമം  ഇന്നില്ല ...കശുവണ്ടി തോട്ടങ്ങള്‍   കോണ്‍ക്രീറ്റ്  കെട്ടിടങ്ങള്‍ക്ക്  വഴിമാറി .ആ  കഥകളൊക്കെ  മുത്തശികഥകള്‍   കേള്‍ക്കാന്‍  ഇഷ്ടമുള്ള  ആമിയ്ക്കും  ഉണ്ണിയ്ക്കും  അത്ഭുതം കൂറി  കേട്ടിരിയ്ക്കാനുള്ള  പഴംകഥകളായി   മാറി ..

ഇനിയൊരു  വേനല്‍  അവധിയ്ക്കും  ഞങ്ങളെ  പ്രതീക്ഷിയ്ക്കാതെ  ഇളയച്ച്ചന്‍    ഇന്നലെ എന്നെന്നേയ്ക്കുമായി  യാത്രയായി ...ഇനി  ആ   പുഞ്ചിരിയും ,നായാട്ടുകഥകളും   ആ   നാട്  പോലെ  വെറും  ഓര്‍മ്മ  മാത്രമാവുന്നു ...

'കാലമിനിയുമുരുളും 
വിഷുവരും  വര്ഷം  വരും ...
അപ്പോള്‍  ആരെന്നും  എന്തെന്നും  ആര്‍ക്കറിയാം ...."

പ്രിയപ്പെട്ട  ഇളയച്ച്ചനു    കണ്ണീരില്‍  കുതിര്‍ന്ന  ആദരാഞ്ജലികള്‍. ...

13 comments:

 1. പ്രിയ ജോ,
  മനസ്സില്‍ എന്നും ബാല്യം വിരിയിക്കുമാ ബാല്യത്തിന്‍ മധുരിക്കുമോര്മകള്‍...
  ഓര്‍മതന്‍ മധുരത്തില്‍ ജീവിയ്കും നിമിഷങ്ങള്‍...
  ആ നിമിഷങ്ങളില്‍ എന്നും മനസ്സില്‍ ബാല്യവും മധുരവുമായി നിറഞ്ഞു നില്കും
  ജോയുടെ ഇളയച്ചന്‍...
  മനസ്സില്‍ നിറഞ്ഞൊരാ വേദനയില്‍ പങ്കു ചേര്‍ന്ന് കൊണ്ട്...

  ReplyDelete
 2. ജോയുടെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.ഇനിയൊരിക്കലും തിരിച്ചു വരാത്ത വണ്ണം യാത്ര പോയ ഇളയച്ഛന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ്സ്‌ നമിക്കുന്നു.

  ReplyDelete
 3. ജോ ചേച്ചീ...

  നായാട്ടുപാറയിൽ എവിടെയാ.... ?

  അതോ കുന്നോത്തോ,കോവൂരോ ?

  ഞാനും ആ നാട്ടുകാരൻ ആണെ... ബൂലോഗത്തു വച്ചു കണ്ടതീൽ സന്തോഷം...

  ReplyDelete
 4. ഇളയച്ഛന്റെ വേര്‍പാടില്‍, ജോയുടെ നഷ്ടത്തില്‍ പങ്കു ചേരുന്നു....ഇളയച്ഛന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു...!

  ഇതുപോലെ ബാല്യത്തില്‍ അമ്മ വീട്ടിലേക്കുള്ള യാത്രയും, ഉഗ്രപ്രതാപിയും എന്നാല്‍ സ്നേഹവാത്സല്യങ്ങള്‍ കൊണ്ടു മൂടുകയും ചെയ്യുന്ന വല്യച്ഛന്‍ എനിക്കുമുണ്ടായിരുന്നു... അതുപോലൊരു കുഞ്ഞേട്ടനും... ഇന്ന് , ജോ പറഞ്ഞത് പോലെ ഒക്കെയും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള പഴംകഥകളായി മാറി.

  ReplyDelete
 5. ബാല്യത്തിലേക്കുള്ള യാത്ര ചെന്നെത്തിയത്
  സങ്കടപ്പെടുത്തുന്ന ഒരറിവില്‍.
  പൊയ്പ്പോയ കുന്നുകള്‍ക്കും പ്രകൃതിക്കുമൊപ്പം
  ഇപ്പോ പ്രിയപ്പെട്ട ഒരാളും.
  ഇനി വാക്കുകളില്‍, ഓര്‍മ്മകളില്‍
  ജ്വലിച്ചു നില്‍ക്കട്ടെ എല്ലാം.

  ReplyDelete
 6. ജോയുടെ ‘പ്രിയപ്പെട്ട ഇളയച്ച്ചനു കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. ...‘ - എന്റേയും.

  ReplyDelete
 7. നാടും പ്രിയപ്പെട്ടവരും....
  അപ്രത്യക്ഷമാവുമ്പോൾ.....
  ഓർമ്മകൾക്ക് മാത്രം മരണമില്ല..
  വ്യസനത്തിൽ പങ്കുചേരുന്നു..

  ReplyDelete
 8. മുന്നേ നടന്നു പോയ ആത്മാവിനു നിത്യശാന്തി നേരുന്നു...

  ReplyDelete
 9. took me back to the childhood days of mine.. when we used go to the house of my mother..

  The aged people who supports us in our activities and cares us in our childhood days , will be having a special attachment.. the lose of such people are really painful..

  sheje

  ReplyDelete
 10. Reader's dias,Shanavas,Devasuram,Kunjoos,Orila,Anilkumar,Nochilkkadu,Jefu,sheje,

  എനിക്കൊപ്പം നടന്നതില്‍ ..എന്‍റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നതില്‍...നന്ദി

  ReplyDelete
 11. Devasuram,Ilayachan's house is around 3/4 km away from behind the school

  ReplyDelete
 12. മധ്യവേനല്‍ അവധിക്കു ഞാനും ഇതുപോലെ അമ്മ വീട്ടിലേക്കു യാത്ര പോവരുണ്ടായിരുന്നു. തനി നാട്ടിന്‍ പുറം.. ഇപ്പൊ അവിടെ എല്ലാം മാറി പോയി.. എല്ലാം ഒരു ഓര്‍മ മാത്രമായി...

  ReplyDelete