Followers

Thursday 30 September 2010

നിവര്‍ത്തനം


കണ്‍വട്ടത്തെങ്കിലും 
അന്തമില്ലാത്ത ചായാപഥതിനും അപ്പുറത്താണ് നീയെന്നറിയുമ്പോള്‍
മിഴിക്കോണിലെ മഞ്ഞുരുകി നീര്‍ചോലയായി ,പുഴയായി 
കടലിനപ്പുരത്തെയ്ക്ക്     കുതിയ്ക്കാന്‍ വെമ്പല്‍ കൊണ്ട് ,താഴേയ്ക്ക്...
കനല്ചൂടെരിയുന്ന നെരിപ്പോടായി മാറിയ കവിള്‍ത്തടം  
നീര്‍ചോലയെ നീരാവിയാക്കി, മേലേയ്ക്കു...
മനസ്സിനെ വീണ്ടും  മരുഭൂമിയാക്കി 
ഈ പുഴയുടെ ഒഴുക്കും കവരുന്നു  നീയെന്നോ?
നെഞ്ചില്‍ അമരുന്ന നീറ്റ്കക്കയ്ക്കൊപ്പം 
പുകയുന്ന ഹൃദയത്തിന്‍ മേളപ്പെരുക്കങ്ങള്‍... 
നിന്റെ ഉദയങ്ങള്‍ എന്റെ ദിനങ്ങള്‍ക്കും മേലെഴുത്താകുമ്പോള്‍ ,
നിന്റെ രാത്രികള്‍ എന്റെ ആത്മനൊമ്പരങ്ങലാകുമ്പോള്‍  
അറിയുന്നു  ഞാന്‍..
ഇത്  അസമയമാണ്,
(നിന്നിലെയ്ക്ക് എത്താനുള്ള വഴി എനിയ്ക്ക് മുന്‍പില്‍ അദ്രിശ്യമാകുന്നു,
തെളിയാതെ  തെളിഞ്ഞു  മരുപച്ച പോലെ...)
ആയിരം ഭാവഭേദങ്ങള്‍ സ്ഫുരിയ്ക്കുന്ന  എന്റെ നിതാന്തമൌനത്തിലെയ്ക്ക് 
ഊര്‍ന്നു വീഴുന്ന കണ്ണീര്‍കണങ്ങള്‍ ...
അവയുടെ  ഭാരത്താല്‍ അലയടങ്ങാമനം ഇരമ്പി മറിയുന്നു...
എങ്കിലും,
നിന്റെ നേരുകള്‍ക്കു മുന്‍പില്‍ ഞാനിന്നു അല്പം നിശ്ശബ്ദയാവട്ടെ.