Followers

Thursday, 30 September 2010

നിവര്‍ത്തനം


കണ്‍വട്ടത്തെങ്കിലും 
അന്തമില്ലാത്ത ചായാപഥതിനും അപ്പുറത്താണ് നീയെന്നറിയുമ്പോള്‍
മിഴിക്കോണിലെ മഞ്ഞുരുകി നീര്‍ചോലയായി ,പുഴയായി 
കടലിനപ്പുരത്തെയ്ക്ക്     കുതിയ്ക്കാന്‍ വെമ്പല്‍ കൊണ്ട് ,താഴേയ്ക്ക്...
കനല്ചൂടെരിയുന്ന നെരിപ്പോടായി മാറിയ കവിള്‍ത്തടം  
നീര്‍ചോലയെ നീരാവിയാക്കി, മേലേയ്ക്കു...
മനസ്സിനെ വീണ്ടും  മരുഭൂമിയാക്കി 
ഈ പുഴയുടെ ഒഴുക്കും കവരുന്നു  നീയെന്നോ?
നെഞ്ചില്‍ അമരുന്ന നീറ്റ്കക്കയ്ക്കൊപ്പം 
പുകയുന്ന ഹൃദയത്തിന്‍ മേളപ്പെരുക്കങ്ങള്‍... 
നിന്റെ ഉദയങ്ങള്‍ എന്റെ ദിനങ്ങള്‍ക്കും മേലെഴുത്താകുമ്പോള്‍ ,
നിന്റെ രാത്രികള്‍ എന്റെ ആത്മനൊമ്പരങ്ങലാകുമ്പോള്‍  
അറിയുന്നു  ഞാന്‍..
ഇത്  അസമയമാണ്,
(നിന്നിലെയ്ക്ക് എത്താനുള്ള വഴി എനിയ്ക്ക് മുന്‍പില്‍ അദ്രിശ്യമാകുന്നു,
തെളിയാതെ  തെളിഞ്ഞു  മരുപച്ച പോലെ...)
ആയിരം ഭാവഭേദങ്ങള്‍ സ്ഫുരിയ്ക്കുന്ന  എന്റെ നിതാന്തമൌനത്തിലെയ്ക്ക് 
ഊര്‍ന്നു വീഴുന്ന കണ്ണീര്‍കണങ്ങള്‍ ...
അവയുടെ  ഭാരത്താല്‍ അലയടങ്ങാമനം ഇരമ്പി മറിയുന്നു...
എങ്കിലും,
നിന്റെ നേരുകള്‍ക്കു മുന്‍പില്‍ ഞാനിന്നു അല്പം നിശ്ശബ്ദയാവട്ടെ.

16 comments:

 1. ഗംഭീരമായിരിക്കുന്നു. ഇനിയും എഴുതി കൊണ്ടിരിക്കണം. ഇനിയും വരാം

  ReplyDelete
 2. പുഴയും അതിന്റെ ഭാവങ്ങളും മനസ്സുമായി ചേര്‍ത്ത്‌ നല്ല വരികള്‍ വരഞ്ഞപ്പോള്‍ വളരെ ചേര്‍ന്ന ചിത്രം ഉചിതമായി.

  ReplyDelete
 3. നേരുകള്‍ക്ക് മുന്നിലെ വാചാലമാകുന്ന നിശ്ശബ്ദത നന്നായി.

  ReplyDelete
 4. പ്രിയപെട്ട ജൊ,
  നിനവിലെ നേര്‍രേഖയില്‍ നീ കാന്നുന്ന നെരുകൽ...
  മിഴി കോണിലെ മഞുരുക്കുന്ന,കവിളില്‍ എരിയുന്ന കനലാകുന്ന..
  മനസ്സിനെ മരുഭൂമിയാക്കുന്ന ..ഹൃദയ താളങ്ങള്‍ വരെ പുകയ്കുന്ന......
  നിന്നെ എരിക്കുന്ന ആ കൊടും ചൂടിന്റെ നേരുകള്‍ ...
  അത് വെറും നിനവിലെ നേര് മാത്രം എന്ന് അറിയുന്ന നിമിഷം ...
  നിലയ്ക്കാതെ ഒഴുകുന്ന പുഴയായി മാറുന്ന മഴയായി അവൻ പെയ്യുമ്പോള്‍ ..
  നിന്റെ ദിനരാത്രങ്ങളില്‍ നീ കണ്ട നേരുകള്‍ നേരിന്റെ നിഴലുകള്‍ മാത്രം എന്ന് നീ അറിയുമ്പോള്‍ ..
  ആ കുളിര്‍ മഴയിൽ..തെളിയുന്ന നേരിന്റെ വഴിയിലൂടെ അവനില്‍ എത്തുമ്പോള്‍ ...
  നേരുള്ള മന്ദഹാസത്തില്‍ അലിഞ്ഞു പോയ കണ്ണീര്‍ കണങ്ങള്‍ ...
  ഭാരമില്ലാത്ത ഒരു തൂവൽ പൊലെ നിന്നെ മേഘങ്ങളില്‍ എത്തിയ്ക്കുംപോള്‍ അറിയുക ...
  നേരിന്റെ നേര് കണ്ട നിന്റെ നിശബ്ദതയിലും ഒരു നേര് നില നിന്നിരുന്നു...
  ആ നെരിൽ അലിയുക നീ ....ഒരു നേരായി മാറാന്‍ ...

  ReplyDelete
 5. വളരെ ഒഴുക്കുള്ള വരികള്‍ .... നന്നായിട്ടുണ്ട്, നന്ദി, ആശംസകള്‍

  ReplyDelete
 6. വളരെ നന്നായിരിക്കുന്നു.ചെറിയ അക്ഷരപ്പിശകുകള്‍
  (ടൈപ്പിങ്ങിലെ) പരിഹരിക്കണം.

  ReplyDelete
 7. തൃശ്ശൂരില്‍ നിന്നും മഴക്കാല ആശംസകള്‍

  ReplyDelete
 8. അക്ഷരങ്ങളുരുകിയെ൯ നെഞ്ജില്‍ വീണു
  അവയുന്മാദ നൃത്തം ചവിട്ടവേ
  അനന്തമാം വ്യഥകളുടെ
  ആഴിയായ് മാ൪ത്തടം...

  ReplyDelete
 9. Vachalathayude Neru...!

  Manoharam, Ashamsakal...!!!

  ReplyDelete
 10. Normally your writing gives optimistic vibes.. and in some recent posting i am afraid if it is not so.. It may be my immature feeling or may be because it is felt so because of the topic being selected ....

  The photo is apt to visualise the thoughts expressed through the lines.. Wonder from where you manage them..

  ReplyDelete
 11. പ്രിയപ്പെട്ട ജോ
  മനസ്സിലെ ചൂട് മിഴികൊണിലും കവിള്തടങ്ങളിലും ഒരു നെരിപോടായി അവശേഷിയ്കുമ്പോള്‍,
  മരുഭൂമിയിലെ വേഴാമ്പല്‍ പോലും മഴ പ്രതീക്ഷിയ്കുമ്പോള്‍,
  പ്രതീക്ഷയുടെ നേരിയ തണവു, , അത് നേരിന്റെ കുളിര്‍മഴയായി തന്നെ മനസ്സില്‍ പെയ്തിറങ്ങട്ടെ,
  സ്നേഹകടലായി മനസ്സില്‍ നിറയും നേരിന്റെ കുളിര്‍മഴ

  ഈ വരികളില്‍ വായനക്കാരന്റെ നേരിനായി ആ നിറഞ്ഞ നിശബ്ദതയില്‍ നിറയട്ടെ നിറമുള്ള നേരുകള്‍ :)
  ജോ..നല്ല വരികള്‍

  ReplyDelete
 12. നിശബ്ദം നിശലം

  ReplyDelete
 13. നല്ല വരികള്‍


  www.undisclosedliesaboutme.blogspot.com

  ReplyDelete
 14. വന്നൂ വായിച്ചൂ
  ഇനീം വരട്ടെ നല്ല നല്ല രചനകള്‍
  ഭാവുകങ്ങള്‍.

  ReplyDelete
 15. ഒരു നിമിഷം ഞാനും നിശ്ശബ്ദനാകുന്നു

  ReplyDelete