Followers

Wednesday 22 December 2010

പ്രകൃതി


ഇരവെന്‍ പ്രിയന്റെ കണ്ണിലെ വിഷാദം പോലെ
ചിലപ്പോള്‍ കനത്തും,മറ്റു ചിലപ്പോള്‍നിലാവ് പെയ്തും.
പകലെന്‍ പ്രിയന്റെ ചുണ്ടിലെ പ്രകാശം പോലെ
ചിലപ്പോള്‍ നേര്‍ത്തും,ചിലപ്പോള്‍ കനല്ചൂടുതിര്‍ത്തും.
ഉഷസ്സ് ,അവന്റെ മോഹത്തിന്‍ ജ്ഞാനോദയം 
പുല്‍നാമ്പിലെ മഞ്ഞിന്‍ കണികകള്‍ ,
തൊടുക്കും  മഴവില്ലവന്റെ , വര്‍ണ്ണമായാ ലോകം,
ശ്യാമാംബരം,സ്വപ്നത്തിന്‍ നിറം ചാലിച്ച ചിത്രലേഖനതുണി
സന്ധ്യയവന്റെ അലയുന്ന മിഴികളിന്‍ ആഴത്തിനോളവും.
മഴയെൻ പ്രിയന്റെ തോരാത്ത സാന്ത്വനം പോലെ
മഴമുകിലോളങ്ങൾ അവന്റെ ഹൃദയതാളത്തിൻ ആന്ദോളനങ്ങൾ
ഇളം തെന്നൽ,കാതിൽ മൂളാത്തൊനീണങ്ങൾ
കാട്ടുപൂക്കളിൻ ഗന്ധം,പ്രണയത്തിൻ സൗരഭ്യം
അവനെനിയ്ക്കു രാവ്‌,പകൽ,മഴ,കാറ്റ്‌
അവനെന്നിൽ നിറയും  പ്രകൃതി.

9 comments:

  1. നല്ല കവിത ജ്യോത്സനാ...

    ReplyDelete
  2. nice ..but bg color and font colors are green ?

    ReplyDelete
  3. Dear Saji,Kunjoos,Ramji & Dreams....
    Thanks a lot for the comments..If you find it difficult to read I shall surely change the look of the blog..
    regards...
    joe

    ReplyDelete
  4. Dear Joe,
    ഭൂമി ദേവിയ്ക്ക് പുതപ്പായി... അവള്‍ക്കു അലങ്കാരമായി .... സംരക്ഷണമായി... നിറഞ്ഞു നില്‍കുന്ന പ്രകൃതിയെ ....
    തന്റെ പ്രിയനോടുപമിച്ചു.... ആ നിറങ്ങളും ഭാവങ്ങളും വായനക്കാരനിലെക്കും എത്തിച്ച ജോവിനു
    അഭിനന്ദനങ്ങള്‍ ...
    ഭാവനയും സൗന്ദര്യവും ഒരുപോലെ തുളുമ്പി നില്കുന ഇതുപോലുള്ള വരികള്‍ക്കായി ആശംസകളും

    ReplyDelete
  5. കുറഞ്ഞ വരികളില്‍ പ്രകൃതിയുടെ സൌന്ദര്യം ആവാഹിച്ചെടുത്തിരിയ്ക്കുന്നു...നന്ദി ആശംസകള്‍ ജ്യോത്സ്‌നാ

    ReplyDelete
  6. പ്രിയ ജ്യോത്സ്ന ,
    മനോഹരമായ വരികള്‍ .
    പുലര്‍മഞ്ഞുതുള്ളികള്‍ മുഖത്ത് പടരുന്ന സുഖം ..
    ആശംസകളോടെ ,
    സ്നേഹപൂര്‍വ്വം ,
    ഗീത രവിശങ്കര്‍ .

    ReplyDelete
  7. പ്രിയ ജോ,
    നിന്‍ വരികളെന്‍ മനസ്സില്‍ താളം പോലെ .....
    പ്രകൃതിതന്‍ ഭാവം പോലെ .......
    നിറഞ്ഞാടിയും....
    മറഞ്ഞാടിയും.....
    മനസ്സില്‍ പതിയും പ്രകൃതി തന്നെ...
    പ്രകൃതിതന്‍ സൌന്ദര്യം തന്നെ....

    നന്നായിട്ടുണ്ടീ ഭാവന....

    ReplyDelete