പുനര്‍ജ്ജനി
മഴമറന്നിട്ട വെയില്‍ത്തുള്ളികള്‍ തീര്‍ത്ത
ചരല്‍ വരമ്പിലൂടിന്നു
നടക്കവേ
അല്ലലില്ലാതങ്ങു നെയ്യുന്ന സ്വപ്‌നങ്ങള്‍
പതിയെ നെഞ്ചോടു ചേര്‍ക്കുന്നുവോ മനം.
പാതി ചാരിയ മിഴികളിലൂടൂര്‍ന്ന
നേര്‍ത്ത നൂലില്‍ കുരുങ്ങിയ പ്രാര്‍ത്ഥന
ചൂഴ്ന്നിറങ്ങും മിന്നല്‍പിണരുപോല്‍
മുഗ്ദമാനസം നീറ്റി ഉണര്‍ത്തവെ
നെടിയ നിശ്വാസങ്ങളേറ്റങ്ങുയരുന്ന
ഹൃദയതാളങ്ങള്‍ തീര്‍ത്തോരലമാല
ഒരുവേള തൊണ്ടയിലൊന്നു
പിടഞ്ഞുവോ
പെയ്തു കേറുവാന്‍ വെമ്പുന്ന വാക്ക് പോല്‍ .
ഒരു നിദ്രയിങ്കല കന്മഷം
തീര്തതിന്നു
മോദമോടെ പാടും കുയില
നെഞ്ചിടിപ്പിന്റെ താളത്തില്‍ പാടുന്നു
ഇറ്റു സാന്ത്വനമേകുന്ന താരാട്ടായ്
പതിയെ പുണരും വേണ്നിലാവിലി-
ന്നരിയ കാര്‍മുകില്‍
ലോലമോതുങ്ങവേ
ഒട്ടു ശങ്കിച്ചറചങ്ങ് സ്തബ്ദയായ്
തിരികെ യാത്രയ്ക്കൊരുങ്ങുന്ന
കാലവും.
ഇഷ്ടമായി ഈ രചന ,ആശംസകള്‍
ReplyDeletegeethakumari.blogspot.com