ബാല്യകാല സ്മരണകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളില്‍ ഒന്ന് നായാട്ടുപാറയിലേയ്ക്കു ,ഇളയച്ച്ചന്റെ അടുത്തെയ്ക്കുള്ള യാത്രകളാണ് .മധ്യവേനല്‍ അവധിയായാല്‍ പിന്നെ എനിയ്ക്കും കുഞ്ഞേട്ടനും ഇരിയ്ക്കപൊറുതി ഇല്ല ...
അന്ന് ശ്രീകണ്ടാപുരത്തെയ്ക്ക് ആകെയു ള്ള ബസ് ആണ് ബിന്ദു .അതുകൊണ്ട് തന്നെ ഞങ്ങളെ എത്തേണ്ട സ്ഥലത്ത് എത്തിയ്ക്കുക എന്നത് ബസ് ജീവനക്കാര്‍ അവരുടെ ഉത്തരവാധിത്തമായി എന്നും ഏറ്റെടുത്തു .നായാട്ടുപാറയില്‍ ഞങ്ങളെ സ്വീകരിയ്ക്കാന്‍ ഇളയച്ച്ചനുണ്ടാകും . പിന്നെ മയിലുകളോളം കാല്‍നട . ..
നായാട്ടുപാറ സ്വയം ഒരു ലോകമായിരുന്നു ..നഗരത്തിന്റെ പരിഷ്കാരങ്ങള്‍ ഒളിഞ്ഞുപോലും നോക്കിയിട്ടില്ലാത്ത ഒരു കുഗ്രാമം .വൈദ്യുതി പോലും വിദൂര സങ്കല്പം ..ഏക്കറുകള്‍ പരന്ന് കിടക്കുന്ന പറങ്കി മാവിന്‍ കാടുകള്‍ക്ക് നടുവില്‍ ഒരു കൊച്ചു വീട് ...
ഞങ്ങള്‍ എത്തിയാല്‍ പിന്നവിടൊരു ആഘോഷമാണ് .മണിയെചിയ്ക്കും ബാബു എട്ടനുമോപ്പം പശുക്കളെ മേയ്ച്ച്ചും ,കശുവണ്ടി പെറുക്കികൂട്ടിയും ,കാട്ടുവള്ളി കളില്‍ ഊഞ്ഞാലാടിയും ,ഇളയച്ച്ചന്റെ നായാട്ടു കഥകള്‍ കേട്ടും...
പെണ്‍കുട്ടികളുടെ ഉത്സവമായ പൂരത്തിന് കാമദേവനെ പൂജിയ്ക്കുന്നതും ആദ്യമായും അവസാനമായും അവിടെ വെച്ചാണ് ...
പെണ്‍കുട്ടികളുടെ ഉത്സവമായ പൂരത്തിന് കാമദേവനെ പൂജിയ്ക്കുന്നതും ആദ്യമായും അവസാനമായും അവിടെ വെച്ചാണ് ...
നായാട്ടുപാറ സ്മരിതികളില്‍ ഏറ്റവും തെളിച്ച്ച്ചം വെളിക്കിരിക്കാനുള്ള യാത്രകളാണ് ..അതിനു കപ്പണകള്‍ (കല്ലുവേട്ടുകുഴികള്‍
അതും ഒരാഘോഷമായിരുന്നു .. ഒരു കൈയ്യില്‍ വെള്ളവും മറുകൈയ്യില്‍ ബാലരമ ,പൂമ്പാറ്റ ഇത്യാദികളും ...വായനയില്‍ മുഴുകിയിരിക്കുമ്പോള്‍ മിക്കവാറും ഉദ്ദേശം മറക്കും .
വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു .പത്താംതരം കഴിഞ്ഞതോടെ വേനലവധി യാത്രകള്‍ക്കും വിരാമമായി .അവ വല്ലപ്പോഴുമുള് ള ഒന്നായി ചുരുങ്ങി ..ആ കുഗ്രാമം ഇന്നില്ല ...കശുവണ്ടി തോട്ടങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴിമാറി .ആ കഥകളൊക്കെ മുത്തശികഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള ആമിയ്ക്കും ഉണ്ണിയ്ക്കും അത്ഭുതം കൂറി കേട്ടിരിയ്ക്കാനുള്ള പഴംകഥകളായി മാറി ..
ഇനിയൊരു വേനല്‍ അവധിയ്ക്കും ഞങ്ങളെ പ്രതീക്ഷിയ്ക്കാതെ ഇളയച്ച്ചന്‍ ഇന്നലെ എന്നെന്നേയ്ക്കുമായി യാത്രയായി ...ഇനി ആ പുഞ്ചിരിയും ,നായാട്ടുകഥകളും
'കാലമിനിയുമുരുളും
വിഷുവരും വര്ഷം വരും ...
അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം ...."
പ്രിയപ്പെട്ട ഇളയച്ച്ചനു കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. ...