Followers

Friday 4 March 2011

പ്രണയം


മയങ്ങട്ടെ ഞാനല്പം ഇനിയീ മടിത്തട്ടില്‍

മേഘകമ്പളം പുല്‍കും താരം കണക്കെ.

പതിയെ തലോടും വേര്‍പ്പണിവിരലുകള്‍

മീട്ടിയ തന്ത്രികള്‍ താരാട്ടായ്  ഉണരവേ,

നിമീലിതമിഴികളില്‍ വിരിയും  വനജ്യോത്സ്ന

ആര്‍ദ്ര നിശ്വാസമെറ്റൊന്നുറങ്ങട്ടെ. 

ശാന്തിമന്ത്രം പോലെന്റെ കാതില്‍ നീ 

ഓതിയോരാ പ്രണയഗീതികള്‍ കേട്ടെന്റെ 

മഥിത മാനസം നിറന്ന സ്വപ്നത്താല്‍

വെണ്ണിലാവ്‌പോല്‍ മെല്ലെ  പരക്കവേ,

തെല്ലു ഞാനും , വിഹായസ്സിനപ്പുറം 

തെന്നി നീങ്ങുന്നുവോ തിങ്കള്‍കല പോലെ.  

16 comments:

  1. വെണ്ണിലാവായി പരക്കട്ടെ

    ReplyDelete
  2. പ്രണയം പെയ്തിറങ്ങിയ കവിത!

    ReplyDelete
  3. nalla kavitha ketto....
    athinu yojicha photoyum....
    keep writing....

    ReplyDelete
  4. മിക്കവാറും എല്ലാവരുടെയും കവിതകളില്‍ വിഷയം പ്രണയം തന്നെ.വിവിധ വിഷയങ്ങള്‍ കവിതകളില്‍ പ്രകടമാകട്ടെ.
    എന്നാല്‍ പോലും മറ്റു ചില കവിതകളില്‍നിന്ന് ഇതിനെ വേറിട്ട്‌നിര്‍ത്തുന്നത് ലളിത ശൈലി തന്നെ എന്നതില്‍ സന്തോഷം.
    ആശംസകള്‍.
    ('മഥിത മാനസം" എന്നാല്‍ എന്താണ് ?)

    ReplyDelete
  5. ഒരില...കുഞ്ഞൂസ്...സുബിന്‍...വീണ്ടും വരുമല്ലോ ഇത് വഴി,,,
    ഇസ്മയില്‍, പ്രണയം ഇല്ലതെന്തു ജീവിതം!!!!!!!!!!!വിവിധ വിഷയങ്ങള്‍ മനസ്സില്‍ വരുന്നമാത്രയില്‍ കുറിയ്ക്കുന്നതാണ്...:) മഥിത മാനസം എന്നാല്‍ മഥിയ്ക്കപെട്ട മനസ്സ്.. tortured self

    ReplyDelete
  6. പ്രണയം എത്ര വർണ്ണിച്ചാലും തീരാത്ത വിഷയം ജീവിതത്തിന്റെ ശബ്ദ മുഖരിതമായ മണിക്കൂറുകളിൽ പോലും പ്രണയമർമ്മരങ്ങൾ കേൾക്കാൻ നാം കാതോർത്തിരിക്കുന്നു.വേനൽ സന്ധ്യകളിലെ മങ്ങിയ വെയിൽ പോലെ മനോഹരമാണ് പ്രണയം... ലളിതമായ വാക്കുകളിൽ. നന്നായി പറഞ്ഞു അഭിനന്ദനങ്ങൾ....

    ReplyDelete
  7. പ്രണയ മയം … പ്രണയിക്കാത്തവർ ആരുണ്ട്.. :)
    അഭിനന്ദനങ്ങൾ

    ReplyDelete
  8. പ്രിയ ജോ ,

    ഒരു നിമിഷം ...
    പ്രണയത്തിന്‍ മടിത്തട്ടില്‍ തലചായ്ക്കുന്ന ആ ഒരു നിമിഷം ...
    നിറയുന്ന മനസ്സിലെ നിറമുള്ള ചിന്തകള്‍ ..
    അറിയുന്നു ഈ വരികളില്‍ ....
    നന്നായിട്ടുണ്ട് .....
    മനസ്സില്‍ ഒരു മടിത്തട്ട് മെനെഞ്ഞ ഈ ചുരുങ്ങിയ വരികള്‍ ..

    ReplyDelete
  9. ഓഹോ ഒരു പ്രണയം കൂടി പൂത്തുലയുന്നു ..പഴയ പ്രണയം തന്നെ

    ഇത് പോലെ പച്ച നിറത്തില്‍ പച്ച കൊണ്ട് തന്നെ എഴുതല്ലേ ....വായിയ്ക്കാന്‍ കഷ്ട്ടപെടും

    ReplyDelete
  10. പ്രണയം അനന്തവിഹായസ്സിലേക്ക്………..
    കൂടെ പ്രണയ കവിതകളും.
    പ്രണയം നഷ്ട്ടപ്പെട്ട എന്റെ മനസ്സുമായി ഞാൻ ഈ ബ്ലോഗിൽ

    ReplyDelete
  11. തെല്ലു ഞാനും , വിഹായസ്സിനപ്പുറം

    തെന്നി നീങ്ങുന്നുവോ തിങ്കള്‍കല പോലെ.

    Best Wishes

    ReplyDelete
  12. മയങ്ങട്ടെ ഞാനല്പം ഇനിയീ മടിത്തട്ടില്‍

    മേഘകമ്പളം പുല്‍കും താരം കണക്കെ.

    ReplyDelete
  13. ഇനിയും പിടികിട്ടാത്ത ആ വികാരം,
    പറഞ്ഞാല്‍ പറഞ്ഞാല്‍ തീരാത്ത ഭാവങ്ങള്‍,
    പ്രണയം....


    അഭിനന്ദനങ്ങൾ........

    ReplyDelete
  14. ഉമ്മു അമ്മാര്‍,ബെഞ്ചാലി ,Readers Dais ,MyDreams,sm sadique ,the man to walk വിത്ത്‌,അതിരുകള്‍/മുസ്തഫ പുളിക്കൽ ,saifal...മനസ്സില്‍ നിറയുന്ന പ്രണയത്തോടൊപ്പം എല്ലാവരെയും ഓര്‍ക്കുന്നു,സന്തോഷത്തോടെ...ഇത് വഴി വന്ന്,വായ്ച്ചു,രണ്ടു വരി കുറിച്ചതിന്

    ReplyDelete
  15. എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
    ഇത്ര മനോഹര തീരങ്ങളില്‍..
    നിലാവൊഴും പ്രണയ വീഥികളില്‍
    നിശാഗന്ധിയാവാനെന്തു രസം!

    ReplyDelete
  16. പ്രിയമുള്ള ജോ
    പ്രണയം...
    പ്രണയം മനസ്സില്‍ വിതയ്ക്കുന്ന വിത്തിന്‍ ഫലത്തിന് നിറമെന്തു?ഗന്ധമെന്തു?സ്വാതെന്തു ?നിര്‍വചിക്കാന്‍ ശ്രമിക്കവേ മനസ്സില്‍ നിറയുന്നു നിന്‍ പ്രണയത്തിന്‍ മടിത്തട്ടില്‍ മയങ്ങുന്നോരാ മാന്ത്രിക വരികള്‍...അറിയുന്നു,ജോ,ഋതു ഭേദങ്ങളും നിറഭേദങ്ങളും നിറയ്ക്കുമാ പ്രണയത്തിന്‍ നവരസങ്ങള്‍...

    ReplyDelete