Followers

Monday 24 January 2011

തിരുവാതിര


കരിയിലകള്‍ മൂടിയ നടപ്പാതയ്ക്ക്  ഇരുവശവും ഉണങ്ങിയ റബ്ബര്‍ മരങ്ങള്‍ തീര്‍ത്ത മറയ്ക്കുള്ളില്‍
ഏകയായ് അന്തമില്ലാതെ  നടക്കുമ്പോള്‍  പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആനന്ദം...
ഇലപെയ്യുന്ന മരങ്ങള്‍ക്ക് എന്നോടെന്തോ പറയാനുള്ളത് പോലെ .
നിര്‍ത്താതെ മന്ത്രിക്കുന്ന വേനല്‍ മഴപോലെ ചെറുമര്‍മ്മരത്തോടെ 
ഇലകള്‍ എന്നില്‍ പെയ്തിറങ്ങുന്നു.
ഒരു നിശ്വാസം പോലും താങ്ങാനാവാതെ ഞെട്ടറ്റു ,
പതിയെ പാറി,ആടിയുലഞ്ഞു നൃത്തം വെച്ച് കൊഴിയുന്ന ഇലകള്‍ക്ക് 
ഭൂമിയില്‍ പതിയ്ക്കാന്‍ മടിയുള്ളത് പോലെ.
നിലത്തെത്തും മുന്‍പ് വാനിലെയ്ക്ക് ഉയര്‍ത്താന്‍ ഏതോ ഗന്ധര്‍വന്‍ വരുമെന്ന് 
എന്നെപോലെ അവയും കരുതുന്നുവോ...?
പ്രതീക്ഷകള്‍ക്ക്  മയില്‍പീലിയുടെ ചന്തം...

മകരക്കുളിരില്‍ വിറങ്ങലിച്ച പ്രഭാതം.
മയക്കം വിട്ടുണരാന്‍  മടിയ്ക്കുന്ന എന്നെപോലെ വെളുക്കാന്‍ മടിക്കുന്ന പകലും.
ഉദയസൂര്യന്റെ രശ്മികള്‍ തീര്‍ത്ത കംബളത്തിനുള്ളിൽ   ചുരുണ്ട് കൂടി ആലസ്യത്തോടെ..
ഈ ചെറു മയക്കത്തിന് പകലിലെയ്ക്കുള്ള ഇന്നിന്റെ ദൂരം കുറയ്ക്കാനാകുമോ?



"സംഭവിയ്ക്കുന്നതോന്നും  നമ്മുടെ   ഇഛയ്ക്കല്ല  
ആഗ്രഹിച്ച  ചിലതെങ്കിലും  എപോഴെങ്കിലും  സംഭവിയ്ക്കും  എന്ന്  കരുതാം"
അതിനായി കാത്തിരിപ്പില്ല, ദിനൻ  ... 
അത് സംഭവിയ്ക്കുന്നു ... പകലുകള്‍  പോലെ ..രാവുകള്‍  പോലെ  
"പകലുകളും  രാവുകളും  കൊഴിഞ്ഞു  വീഴവെ  ചില  നനുത്ത  പ്രഭാതങ്ങളും  കുങ്കുമസന്ധ്യകളും   മനസ്സില്‍  കുളിര് കോരിയിടാറില്ലേ?.അവയ്ക്കായി കാത്തിരിക്കു..."
നിന്റെയീ സാന്ത്വനത്തിന്റെ നിറവില്‍ നിറഞ്ഞ ഹൃദയം എന്‍റെ മിഴികളില്‍ തുളുംബുന്നതെന്തെ ?അല്ലെങ്കിലും ഈ കണ്ണുനീര്‍ ഔചിത്യമില്ലത്തെ സ്വന്തക്കാരനെ പോലെ...അസമയങ്ങളില്‍ അനുവാദം ചോദിക്കാതെ കതകു തള്ളിതുറന്നു ദു സ്വാതന്ത്രത്തോടെ ..എങ്കിലും നീ പറഞ്ഞപോലെ അവയുടെ സാന്ത്വനത്തിന്റെ തണുപ്പും പരിഹാസത്തിന്റെ ചൂടും ഞാനറിഞ്ഞില്ലല്ലോ...അവ ആരും കാണാതെ മിഴികളില്‍ തന്നെ മരിച്ചു വറ്റി,എരിവാര്‍ന്ന ചൂടും വരള്‍ച്ചയുടെ  നീറ്റലും ബാക്കിനിര്‍ത്തി...കാഴ്ച മങ്ങുന്നുവോ..?മുന്നില്‍ തെളിഞ്ഞ അക്ഷരങ്ങൾക്കിപ്പുറം നിശ്വാസങ്ങള്‍ തീര്‍ത്ത പുകമറ..ചിതലരിച്ച ഓര്‍മ്മകള്‍ തട്ടിക്കുടഞ്ഞു മാനം കാണിക്കാതെ ഇനിയുമെന്തിനു സൂക്ഷിക്കണം..എരിയുന്ന കരിയിലകള്‍ക്കുമേല്‍ കുടഞ്ഞിടുമ്പോള്‍ അവയില്‍ ചിലത്  തെന്നി മാറി പറന്നു...പാതിയടഞ്ഞ ഏതോ മിഴികള്‍ എനിയ്ക്ക് നേരെ ഒന്ന് പാളിയോ?


ഇല്ലാ...
നീയില്ലാതെ, ഈറക്കുഴലല  ഒഴുകിയെത്തുന്ന ഈ  വൃന്ദാവനത്തിലേയ്ക്കു  ഇനി  ഞാനില്ലാ...
നീയില്ലാത്ത ഈ യമുനാതീരം എനിയ്ക്ക് ഒട്ടും സുന്ദരമായി തോന്നുന്നില്ലാ,,,
പുഷ്പ വർണ്ണങ്ങൾക്കും   യമുനയിലെ വെള്ളിചില്ലുകള്‍ക്കും അതീതമായ
 സര്‍വ്വ നിറങ്ങളും ചാലിച്ച സ്വപ്നലോകം എനിയ്ക്ക് സമ്മാനിച്ച അതെ വൃന്ദാവനം  .ഇവിടെ നീയില്ലാത്ത ഓരോ നിമിഷവും എന്നില്‍ നിറയ്ക്കുന്നത് ഭീതിയുടെയും നിസ്സഹായതയുടെയും ഇരുട്ട് മാത്രം...വെറും ഇരുട്ട്.

ഉള്ളിലിപ്പോഴും ഇലപെയ്യുകയാണ്....നിലയ്ക്കാതെ...

18 comments:

  1. JYOTSNA,

    VALARE NANNAYIRICKUNNU,KATHA,

    akaleyongo oru ghandharva sangeetham kelkkunnundo .

    chilappol thonniyathavaam

    ethonnum pora kurachukoody kemamayittullathu poratte.

    abhinandhanangalode

    ReplyDelete
  2. ജ്യോത്സനാ,, ഏതോ സ്വപ്നലോകത്തെത്തിപ്പെട്ട പോലെ...
    (അക്ഷരത്തെറ്റുകൾശ്രദ്ധിക്കുമല്ലോ)

    ReplyDelete
  3. പ്രിയ കുഞ്ഞൂസ്,ജോ...
    നന്ദി.
    നിലമ്പൂരിലെ റബ്ബര്‍ വനങ്ങള്‍ ഇലപോഴിയ്ക്കുന്നത് കണ്ടാല്‍
    സത്യത്തില്‍ നമ്മള്‍ സ്വപ്നലോകത്താകും...
    ഞാന്‍ നടത്തിയ അത്തരം ഒരു യാത്രയാണ് ഈ പോസ്റ്റ്‌ നു ആധാരം...
    പിന്നെ ഗന്ധര്‍വന്‍ ...അതും വെറുമൊരു ഭ്രാന്തന്‍ സങ്കല്പമല്ലേ ജോ...
    എന്നെ പോല്‍ ഉള്ള തിരിഞ്ഞ തലകള്‍ക്ക് സ്വപ്നം കാണാന്‍ പണ്ടാരോ സൃഷ്‌ടിച്ച പുണ്യം!!!!!!!!!
    അക്ഷരതെറ്റുകള്‍ ഒന്നുകൂടി എഡിറ്റ്‌ ചെയ്തിട്ടുണ്ട്...

    ReplyDelete
  4. കരിയിലകള്‍ മൂടിയ നടപ്പാതയ്ക്ക് ഇരുവശവും...മരങ്ങള്‍ തീര്‍ത്ത മറയ്ക്കുള്ളില്‍
    ഏകയായ് അന്തമില്ലാതെ നടക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആനന്ദം...

    ഇഷ്ടപ്പെട്ട ഒരു ലോകത്ത്‌ എത്തിയതിന്റെ ആനന്ദം വരികളിൽ കാണാൻ കഴിയുന്നുണ്ട്‌

    ReplyDelete
  5. നന്നായി എഴുതി

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. അടര്‍ന്ന് വീഴുന്ന ഇലയും

    ഇറ്റു വീഴുന്ന കണ്ണുനീരും

    കാവ്യ സങ്കല്പ്പതിന്റ്റെ ജീവനാണ്

    അവിടെ വേദനയുടെ കയ്പ്പും,

    വിരഹത്തിന്റെ നിസ്സഹയതയും,സൗന്ദര്യമാണ്‌

    സർഗാത്മകതയുടെ....അക്ഷരങ്ങളുടെ.....

    proud to be ur student mam.......

    it was awesome..........
    Prajith......~:~

    ReplyDelete
  8. വരവൂരാൻ ,ഡ്രീംസ് ,റോസാപൂക്കള്‍,ശ്രീ...ഇത് വഴി മറക്കാതെ വരുന്നതിനു ഒരു പാട് സ്നേഹവും പ്രാര്‍ത്ഥനകളും...പ്രജിത്ത്...ഈ ടീച്ചര്‍ക്ക് കിട്ടാവുന്ന ബെസ്റ്റ് അവാര്‍ഡ്‌...

    ReplyDelete
  9. ഉയര്‍ത്താന്‍ ഏതോ ഗന്ധര്‍വന്‍ വരുമെന്ന്
    എന്നെപോലെ അവയും കരുതുന്നുവോ...?
    :) പ്രണയ സ്വപ്നങ്ങള്‍ക്ക് ഗന്ധര്വ്വനല്ലേ കൂട്ടിരിക്കാന്‍ പറ്റൂ

    ReplyDelete
  10. പ്രിയ ജോ ...
    " ഒരു നിശ്വാസം പോലും താങ്ങാനാവാതെ ഞെട്ടറ്റു ,
    പതിയെ പാറി,ആടിയുലഞ്ഞു നൃത്തം വെച്ച് കൊഴിയുന്ന ഇലകള്‍ക്ക്
    ഭൂമിയില്‍ പതിയ്ക്കാന്‍ മടിയുള്ളത് പോലെ.
    നിലത്തെത്തും മുന്‍പ് വാനിലെയ്ക്ക് ഉയര്‍ത്താന്‍ ഏതോ ഗന്ധര്‍വന്‍ വരുമെന്ന്
    എന്നെപോലെ അവയും കരുതുന്നുവോ...?
    പ്രതീക്ഷകള്‍ക്ക് മയില്‍പീലിയുടെ ചന്തം..."

    മനോഹരമായിട്ടുണ്ട് ജോ... മനസ്സില്‍ ദ്രിശ്യവിരുന്നോരുക്കിയ ഇതിലെ വരികളിലെ ഭാവന......
    അനന്തമായ ഏകാന്തപാതയിലും പ്രതീക്ഷയുടെ മയില്‍‌പീലിചന്തത്തിന്‍ ആനന്ദം കണ്ടെത്തിയ സുന്ദര ചിന്തകള്‍ക്ക് അഭിനന്ദനം....

    ReplyDelete
  11. കരിയിലകളില്‍ വീണ കണ്ണീര് ഇനിവരും യാത്രികര്‍ക്ക് മുന്നില്‍ ഒരരുവിയായി വലുതായാല്‍ ഈ തുള്ളിയെ മറക്കുമോ?.............

    ReplyDelete
  12. വാക്കിന്റെ ആ വഴിയില്‍ കരിയിലകള്‍. ചുറ്റുമുള്ള മരങ്ങളില്‍ വീഴാനൊരു കാറ്റ് കാത്ത് ചില ഇലകള്‍. വൈയക്തിക ഭാവങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്നു, ഈ വരികള്‍.
    അനുഭവിപ്പിക്കുന്ന ഭാഷ.

    ReplyDelete
  13. ഇലകള്‍ പൊഴിയുമ്പോള്‍ ....
    മനം കേഴുമ്പോള്‍ . ..
    ഗന്ധര്‍വന്‍ വരുമ്പോള്‍ ....
    സ്വപ്നലോകം തെളിയുമ്പോള്‍ ...
    അവനുള്ളില്‍ നിറയുമ്പോള്‍ ....
    സ്വപ്നമെന്ന് അറിയുമ്പോള്‍ ...
    വേദനയില്‍ വിങ്ങുമ്പോള്‍ ...

    എല്ലാം ...എല്ലാം ...
    വായിക്കുമ്പോള്‍ ...

    അറിയുന്നു ജോ നിന്റെ ഭാവനതന്‍ സ്ത്രോതസ്സില്‍
    ഇനിയും ഇനിയും സുന്ദരവരികള്‍
    ഞങ്ങള്കായി ഒരുങ്ങി ഇരിക്കുന്നു എന്ന് ...

    മനസ്സില്‍ ആനന്ദം നിറയുന്നു ..
    അതിനായി കാത്തിരിക്കുമ്പോള്‍ :)

    ReplyDelete
  14. Jyotsna...nannayittundu...i loved it...keep at it...this is what makes us who and what we are...Love, Honey.

    ReplyDelete
  15. sreedevi,reader's dais,orila,babu.aksharam,honey...സ്നേഹം അറിയിക്കുന്നു,,,,

    ReplyDelete
  16. nice blog nandi

    ReplyDelete