Followers

Tuesday 27 April 2010

പറയാത്ത വാക്ക്


നിന്‍ മിഴിമുനകളിന്‍ ഒരു കീറു വെട്ടത്തില്‍
ഇളകിയാടുന്നെന്നാര്‍ദ്ര സ്വപ്നധൂളികള്‍,
പറയാത്ത വാക്കിന്റെ നിശ്ശബ്ദ സംഗീതം പോല്‍
ഉന്മാദമാടി തിമര്‍ക്കുന്ന നേരം,
ഒരു നോക്കിന്‍ രെശ്മിയില്‍ ഇരുളുരുകി മായുമ്പോള്‍
ഇരമ്പ്‌ന്നുവോ പ്രണയം വീണ്ടുമെന്‍ ഹൃദയത്തില്‍?
പ്രണയിക്കുന്നു ഞാനീ പറയാത്ത വാക്കിനെ
മിഴിക്കോണില്‍ തുളുമ്പും മോഹമഴവില്ലിനെ
പറയില്ല ,പറയുവാനാവില്ലെനിക്കെന്നോ
പറയുവാനേറെ കൊതിയതുണ്ടെങ്കിലും .
തെല്ലു മനമിടറിയും ,മിഴിനീരു തൂവിയും
നെടിയ നെടുവീര്‍പ്പിലവ എരിഞ്ഞടങ്ങവേ
ഭഗ്നമോഹം നീറ്റും മാനസമുരയ്ക്കുന്നു,
അണമുറിയാത്തോരീ മൌന പ്രവാഹത്തെ
വാക്കിനാല്‍ തടകെട്ടി നിര്‍ത്തുവതില്ല ഞാന്‍.

7 comments:

  1. അണമുറിയാത്തോരീ മൌന പ്രവാഹത്തെ
    വാക്കിനാല്‍ തടകെട്ടി നിര്‍ത്തുവതില്ല ഞാന്‍.

    വരികള്‍ ഭംഗിയോടെ...

    ReplyDelete
  2. Being in circumstance where we cannot express our love or not able to acknowledge someone elses love, is one of the toughest situation in life.. Toughness of situations may vary from person to person.. the loss of dear ones or financial crisis may top the chart depending on the individuals.. But still i blieve that being in a situation where we cant either express or acknowledge love is one of the toughest situation in personal life.. and being in such situation for long period may even lead to slow death of the person..

    once again teacher have shown her control over words and ability to re-create the mood.. The photo attached is nice one.. apt for the poem... from whre did you got it ....

    ReplyDelete
  3. Dear Joe,
    ഒരു നോക്കിന്റെ രശ്മിയില്‍ ഇരുളുരുകി മായുമ്പോള്‍ , അത് പ്രണയത്തിന്‍ പ്രവാഹം എന്ന് മനസ്സിലാകുമ്പോള്‍,
    എന്തിനു വെറുതെ മൌനപ്രവാഹത്തെ വാകിനാല്‍ തട കെട്ടി തടയതിരിയ്കണം......
    ആ മൌന പ്രവാഹം സൃഷ്ടിയ്ക്കുന്ന നൊമ്പരങ്ങള്‍........വിങ്ങലുകള്‍ .........
    ഒരു നെടുവീര്‍പ്പില്‍ ഒതിങ്ങില്ല എന്നറിയുമ്പോഴും.....പറയാത്ത വാക്കുകള്‍ എന്നും പറയാന്‍ ബാക്കിയാവും..........

    മൌന പ്രണയത്തിന്റെ ഒരു മനോഹരമായ ആവിഷ്കാരം ..........
    മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന വരികള്‍ ........
    നന്ദി

    ReplyDelete
  4. വരികൾ ഭാവതീവ്രമായിരിക്കുന്നു.. ആശംസകൾ..

    ReplyDelete
  5. Great to meet you greet you and read you here

    ReplyDelete
  6. Like that picture.
    So soothing.

    ReplyDelete
  7. tell your love.. express it..otherwise u may miss it

    ReplyDelete