Followers

Tuesday 22 December 2009

et tu brute............ബ്രുട്ടസ് നീയും...


'..............ഇതിപ്പോ ഏട്ടനു ഒരേ വാശി...എന്ടരന്‍സ് കോച്ചിംഗ് സൗകര്യം
തൃശ്ശൂര്‍ ആണത്രേ.ഇന്നലെ മോളെ അവിടെ കൊണ്ട് ചെന്ന് വിട്ടു,ബോര്‍ഡിങ്ങില്‍..പറയു ചേച്ചി..
ഞാനെന്തു ചെയ്യണം?ഞാനിവിടെ ഒന്നുമല്ലാതായി തീരുന്നു.
ഇതിപ്പോ കേള്‍ക്കുന്നവര്‍ക്ക് തോന്നുന്നത് ഞാന്‍ എന്റെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി മോളുടെ ഭാവി നശിപ്പിക്കുകയാണെന്നാ..എന്റേത് വെറും ബാലിശമായ പിടിവാശി
ആണെന്ന്...ചേച്ചി തന്നെ പറയു..ആണോ?പഠിക്കുന്നവര്‍ എവിടെ പഠിച്ചലെന്താ...സാഹചര്യം ഈ നാട്ടിലും ഇല്ലേ? അത് പോരെ?
മൂന്നു പേരും മൂന്നിടത്ത്... ഇതാണോ ചേച്ചി ജീവിതം?..."
സജു പിന്നെയും പലതും പറഞ്ഞു കൊണ്ടിരുന്നു...തേങ്ങലിനിടയില്‍ ചിതറിതെരിച്ച്ച്ച വാക്കുകളെ പെറുക്കിക്കൂട്ടാന്‍ എനിയ്ക്ക് ഒട്ടൊന്നു പണിപ്പെടേണ്ടി വന്നു.

"സജു, കരയാതെ...ഞാനിതാ അങ്ങോട്ട്‌ വരുന്നു...നിനക്ക് തിരക്കൊന്നുമില്ലെങ്കില്‍ നമുക്കൊന്ന് കറങ്ങി വരാം..ടി ബി എസ് ഇല്‍ നിന്ന് കുറച്ചു ബുക്സ് വാങ്ങാനുണ്ട്...പിന്നെ രുചിയില്‍ നിന്നും നിന്റെ പ്രിയപ്പെട്ട മസാലദോശയും...എന്ത് പറയുന്നു..."
'ഞാനെപ്പഴേ റെഡി...!സജുവിന്റെ വാക്കുകളിലെ ഉത്സാഹം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

പോകാനുള്ള തിരക്കില്‍ യാന്ത്രികമായി ജോലികള്‍ ചെയ്തു തീര്‍ക്കുമ്പോള്‍ മനസ്സില്‍ വീണ്ടും സജുവിന്റെ സ്വരം..." എല്ലാവരുമുണ്ട് ചുറ്റിലും..എങ്കിലും വയ്യ ഈ ഏകാന്തത ..ആരോട് പറയാന്‍...ആര്‍ക്കു മനസ്സിലാവാന്‍... പണം,പ്രശസ്തി,ആരോഗ്യം,ബുദ്ധി...കാണുന്നവര്‍ക്ക് അസൂയ തോന്നുന്ന ജീവിതം.എന്നിട്ടും...ഐ ഡോണ്ട് ഫീല്‍ എനിബഡീസ് പ്രസന്‍സ് അരൌണ്ട് മീ...എല്ലാവരും അവനവന്റെ ലോകം തീര്‍ത്തു ഒരു കൊക്കൂണി്നുള്ളില് തപസ്സാണ്.മടുത്തു...ഒരു ജോലിയുള്ളത് ..അതും കളഞ്ഞു...ഞാന്‍ വല്ലതും പറഞ്ഞു പോയാല്‍ ടെന്‍ഷന്‍ മനസ്സിലാക്കുന്നില്ലെന്നു പരാതിയും...വന്നു വന്നു ടെന്‍ഷന്‍ മനസ്സിലാക്കി പെരുമാറുന്ന പുതിയ സൌഹൃദങ്ങളും കിട്ടീരിക്കുന്നെ..."

കുട്ടീ..ഞാനെന്തു പറഞ്ഞു ആശ്വസിപ്പിക്കണം?ജീവിതം വെറും സുഖദുഖഃങ്ങളുടെ സമ്മേളനമല്ലെന്നും അത് തികച്ചും ഗൌരവമേറിയ ഒന്നാണെന്നും തിരിച്ചറിയാന്‍ നാമെന്തേ ഇത്ര വൈകുന്നു?..കവികള്‍ വാഴ്ത്തി പാടിയ വിപ്രലംഭ ശൃംഗാരത്തിന്റേ മാധുര്യം പലരും മറന്നു തുടങ്ങിയിരിക്കുന്നു.മങ്ങുന്ന പ്രണയക്കാഴ്ചകള്‍ വേദനയോടെ നമുക്ക് മുന്നില്‍ തെളിയുന്നു...ചാറ്റ് റൂമുകളുടെ സ്വകാര്യതകളില്‍ പേരറിയാത്ത സൌഹ്ര്ദങ്ങളില്‍ ജീവിതം ഹോമിക്കപ്പെടുമ്പോള്‍ നഷ്ടമാവുന്ന ആത്മാവിന്റെ പ്രണയ ഭാവം..അത് തിരിച്ചു കൊണ്ടുവരാന്‍ ഇനി എത്ര ജന്മങ്ങള്‍ വേണം?എങ്കിലും പ്രതീക്ഷിക്കാം...എല്ലാ പ്രവര്തനങ്ങള്‍ക്കുമുണ്ടാകുമല്ലോ ഒരു പൂരിതഘട്ടം..എല്ലാം കലങ്ങിതെളിഞ്ഞു ആത്മശുദ്ദീകരണം നടത്തി വീണ്ടുമൊരു ജന്മം കൂടി...

പിന്നെ ഞാനൊരു പ്രോഫെഷനല്‍ ഉപദേശക ഒന്നുമല്ല കേട്ടോ.മനസ്സില്‍ ഇളകി മറിയുന്ന ചിന്തകള്‍ കൂട്ടുകാര്‍ക്കായി വീതം വെച്ച് ഓരോ ദിവസവും ആഘോഷമാക്കുന്ന വെറും സാധാരണക്കാരി. നമ്മുടെ പൂര്‍വ്വികരേക്കാളേറെ സുഖസൌകര്യങ്ങള്‍ ഉണ്ടായിട്ടും ഇന്നന്തേ നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും ഈ കനത്ത ഏകാന്തത...........?കാലപ്രവാഹത്തിനിടയില്‍ എവിടെയോ നഷ്ടപ്പെട്ടു പോയ ബന്ധങ്ങളുടെ ഊഷ്മളത തേടി ,കളഞ്ഞു പോയ കളിപ്പാട്ടത്തിനായി വാശി പിടിക്കുന്ന കുഞ്ഞിനെ പോലെ ഈ ഞാനും...
സജുവിനെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കൊരുത്തെടുത് അവളുടെ വീട് ലക്ഷ്യമാക്കി നടക്കുമ്പോള്‍
മനസ്സില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ വിരിയിച്ചു അദ്ദേഹത്തിന്റെ തിരുവചനം...മാസത്തില്‍ നാലഞ്ച് ദിവസം എന്റര്‍ടിന്‍മെന്റ് ഒന്നുമില്ലാതെ ഞങ്ങള്‍ പുരുഷന്മാര്‍ എങ്ങനെ ....ഈ സ്ത്രീജനങ്ങളുടെ ഒരു കാര്യമേ...
ശരിയാ ,അപ്പൊ പിന്നെ പോളിഗാമിയുടെ പേരില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ...?
ശോ ...
അല്ലെങ്കിലും ഞാനിങ്ങനെയാ...
തോന്നേണ്ടത് വൈകിയേ തോന്നു...
അല്ലെങ്കില്‍ തന്നെ ഇപ്പോഴാണോ ഇക്കാര്യം പറയേണ്ടത്?
സംഗതി സാങ്ങ്ഷന്‍ ആയിട്ട് കൊല്ലമോന്നു കഴിഞ്ഞില്ലേ..!
പക്ഷെ കാലമെത്ര കഴിഞ്ഞാലെന്താ, ഏതു കാലത്തെയ്ക്കും ആവശ്യമുള്ള
സംഭവങ്ങള്‍ ആകുമ്പോള്‍ അവയുടെ പ്രസക്തി നശിക്കുന്നില്ലല്ലോ...
അനുഭവം ഗുരു എന്നാണല്ലോ..സഞ്ചാരിയായ വലതു ഭാഗത്തിന്റെ യാത്രകള്‍ തുടര്‍കഥയായപ്പോഴാണ്,
'അദ്ദേഹത്തിന്റെ ' ഈ വാക്കുകള്‍ ഒരു കുളിര്‍ മഴയായ് ഉള്ളില്‍ പെയ്തിറങ്ങിയത്...

ഫ്രെന്‍സ്,സിസ്റ്റേഴ്സ് ,മദേഴ്സ്,വിടോസ്, ആന്‍ഡ്‌ ഓള്‍ ദ വിമെന്‍ ഫോക് ,
ഫ്രാങ്ക്ലി സ്പീകിംഗ് ,ഹി ഈസ്‌ സച് ആന്‍ ഒനരബില്‍ മാന്‍.ഞാന്‍ അദ്ദേഹത്തെ മനസ്സറിഞ്ഞൊന്നു വാഴ്ത്ത്തട്ടേ.അദ്ദേഹം തികച്ചും ആദരണീയന്‍ തന്നെ...
അല്ലെങ്കിലും പെണ്‍ബുദ്ധി പിന്‍ബുദ്ധി തന്നെ..അല്ലെങ്കില്‍ സ്ത്രീകളുടെ ഭാവശുദ്ദിയ്ക്ക് പേര് കേട്ട ആര്‍ഷ ഭാരതത്തിലെ വിരഹദുഖഃമനുഭവിക്കുന്ന എല്ലാ ശീ്ലാവതികള്ക്കും ആശ്വാസമേകുന്ന തരത്തില്‍ ഒരു മഹാ പ്രഖ്യാപനം 'അദ്ദേഹം' നടത്തിയിട്ടും ആ മഹാനെ ആദരിയ്ക്കാന്‍ എന്തെ ഒരു മഹിളാമണി പോലും മുന്നോട്ടു വന്നില്ല...ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്നു ആര്ക്കാണല്ലെങ്കില് അറിയാത്തത്? മഹാബലന്മാരായ പുരുഷകേസരികള്‍ കേവലം അഞ്ച് ദിവസം അനുഭവിക്കുന്ന തീവ്രാനുരാഗ വേദന കാണാന്‍ കഴിയുന്ന അദ്ദേഹത്തിന് തീര്‍ച്ചയായും നമ്മെ കാര്‍ന്നു തിന്നുന്ന വിരഹദുഃഖവും ഏകാന്തതയുടെ കാഠിന്യവും മനസ്സിലാകും..
കാശു്ണ്ടായിരുന്നെങ്കില് വജ്രഖചിതമായ ഒരു സ്വര്‍ണ്ണ പതക്കം ആ തിരുമാറില്‍ ഞാന്‍ അണിയിച്ചേനെ...
അതുകൊണ്ട് പ്രവാസികളും സഞ്ചാരികളുമായ ഭര്‍ത്താക്കന്മാരെ...ജാഗ്രതൈ..ഞങ്ങള്‍ക്കീ ഏകാന്തത മടുത്തു തുടങ്ങിയിരിക്കുന്നു...ലേഡീസ്,ലെറ്റ്‌'സ് സെലിബ്റേറ്റ് പോളിയാണ്ട്രി ...

പ്രിയപ്പെട്ടവര്‍ക്ക് നടുവിലും ഏകാന്തതയുടെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന എല്ലാ സ്ത്രീകളെയും സ്മരിച്ചുകൊണ്ട്...
വീണ്ടും സന്ധിയ്ക്കും വരേയ്ക്കും വണക്കം...

15 comments:

  1. Dear Joe,
    അപ്പോള്‍ ശക്തമായ ഒരു തിരിച്ചുവരവു തന്നെ ആണല്ലോ , മനോഹരമായിട്ടുണ്ട് എഴുത്ത് ,
    നഹ്ടമായത് പലതും, എന്നും പഴയ പ്രണയം ,പഴയ കാലത്തിന്റെ മനോഹാരിത എന്നൊക്കെ എല്ലാവരും പറയുന്നുണ്ട് , എന്നാല്‍ അത് പോലെ പ്രണയിക്കാന്‍ , ജീവിക്കാന്‍ , ചിന്തിക്കാന്‍ ഇന്നും ആളുകള്‍ ഇല്ല എന്നല്ല . എല്ലാവരും പറയുന്നു ,പറയുന്നവര്കും സമയമില്ല ,ഒന്നിനും ... അപ്പോള്‍ ജീവിതവും സ്വപ്നങ്ങളും വെറുതെ ജീവിച്ചു തീര്കുന്നു എന്ന് തോന്നും, അതല്ലേ വാസ്തവം ?
    ആ ആര്കറിയാം , ഏതായാലും ഇത് വായിച്ചപ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം... നഷ്ടങ്ങള്‍ ഒന്നും അറിയുന്നില്ലേ എന്ന ഒരു ചിന്ത ..

    പിന്നെ ഈ അഞ്ചു ദിവസത്തെ തീവ്രനുരാഗ വേദന മനസ്സിലായില്ല കേട്ടോ ... :)

    ReplyDelete
  2. നന്നായി ജ്യോത്സ്നാ.

    ReplyDelete
  3. a nice writing... I dont know whom you had in mind.. but what it reminded me is the statement made by a famous religious leader a few months back .. who was trying to justify polygami by saying that men needed an alternative for the five days which nature had given to woman .... and you have made a strong point by saying that it should be vice versa... If all the woman would have came forward with this thought.. things could be set right easily...

    sheje

    ReplyDelete
  4. jyotsna,

    nannayittundu...congrats..

    ReplyDelete
  5. മക്കള്‍ എന്‍ജിനീയറോ ഡോക്‍ടറോ ആയില്ലെങ്കില്‍ ജീവിതം നശിച്ചു എന്ന് ചിന്തിക്കുന്നവരാണ്‌ ഇന്നത്തെ മിക്ക മാതാപിതാക്കളും... പ്രത്യേകിച്ച്‌ പ്രവാസികള്‍...

    വേറെ എത്രയോ നല്ല രംഗങ്ങള്‍ ഇനിയും ബാക്കിയുണ്ട്‌ ജീവിതയാത്രയില്‍... സിവില്‍ സര്‍വീസ്‌, ഫോറിന്‍ സര്‍വീസ്‌ എന്നിങ്ങനെ... പി.സി.തോമസ്‌ മാഷ്‌ടെ കോച്ചിംഗ്‌ സെന്ററില്‍ തന്നെ പോകണമെന്ന് ചിന്തിക്കുന്നത്‌ ഒരു സ്റ്റാറ്റസ്‌ സിംബല്‍ ആയി മാറിയിരിക്കുകയാണ്‌ ഇന്ന്.

    ReplyDelete
  6. അളവില്ലാത്ത ആഗ്രഹങ്ങള്‍ കുമിഞ്ഞുകൂടുന്ന ഒരുതരം ജീവികളായി മാറിയിരിക്കുന്നു മനുഷ്യര്‌. അതോടെ എല്ലാ സമാധാനവും നശിക്കുന്നു.

    വളരെ ഭംഗിയായിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  7. Dear Joe,
    Wishing you A Very Happy New Year filled with love,hope and prosperity!I had been to AMMA and Nanda in Trichur for Christmas holidays.sorry,I am late at your blog.
    The lost love pains us,
    The sweet memories inspire you,
    The moist eyes makes you lonely
    Still we have to live the rest of the life!
    Wishing you a wonderful and peaceful night,
    Sasneham,
    Anu

    ReplyDelete
  8. വളരെ ഭംഗിയായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  9. manoharamaayirikkunnu... aashamsakal.

    ReplyDelete
  10. valare nannaayiriykkunnoo,kaalika prasakthavum. thirakkupidicha jeevithathinidayil nammal palappozhum jeeviykkaan marakkunnundo??

    aashamsakal jyithsna.... ezhuthu thudaroo....

    ReplyDelete
  11. കലക്കന്‍ ബ്ലോഗ്‌

    തസ്ലീം.പി

    ReplyDelete
  12. ശക്തമായ അവതരണം, ആശംസകള്‍.

    ReplyDelete
  13. വളരെ നന്നായിട്ടുണ്ട്, ആദ്യമായാണ് ഇവിടെ, ഇനി സ്ഥിരമായി വരാമേ....
    ആശംസകൾ....നന്ദി...

    ReplyDelete