Followers

Friday, 10 July 2009

വെളിപാടുകള്‍


ജീവിതം ചിലപ്പോള്‍ കനത്ത പ്രതിസന്ധികളിലേക്ക് നമ്മെ തള്ളി വിടാറുണ്ട് .ശരിയും തെറ്റും ഏതെന്ന് വിവേചിച്ചറിയാനാവാത്തവിധം കുഴഞ്ഞു മറിഞ്ഞ പ്രതിസന്ധികള്‍.അങ്ങനെ വരുമ്പോള്‍
അപ്രിയ സത്യമോ, ആശ്വാസമേകുന്ന നിര്‍ദോഷമായ അസത്യമോ അഭികാമ്യം എന്ന ചിന്ത എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കാറുമുണ്ട് .ഒടുക്കം ചിന്തിച്ചു ചിന്തിച്ചു ഉത്തരം കിട്ടാത്ത ചോദ്യമായി ഞാനും എന്റെ ചിന്തകളും മാത്രം അവശേഷിക്കും.പ്രതിസന്ധികള്‍ അടുത്ത ഇരയെത്തേടി അതിന്റെ പാട്ടിനു പോവുകയും ചെയ്യും.മനസ്സിനേറ്റ ക്ഷതങ്ങളും നീറുന്ന മുറിവുകളുമായി ചിന്തകളെ മനസ്സിലെവിടെയോ കുഴിച്ചുമൂടി ഞാനും കാലത്തിനൊപ്പം ഒഴുകും.പിന്നീട് എന്റെ ഏകാന്തതകളില്‍ ഈ ഓര്‍മ്മകളും ചിന്തകളും വീണ്ടും ചുരമാന്തുന്നു,ഉമിത്തീ പോലെ നീറ്റുന്നു.കാലചക്രം പോലെ ഇതു തുടര്‍ന്നുകൊണ്ടേയിരിക്കും.ഒരു നിയോഗം പോലെ...ഇതാണ് മനുഷ്യജന്മത്തിന്റെ അദ്വിതീയതയും.
ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരത്തിലുള്ള നീറ്റല്‍ അനുഭവിക്കാത്തവരുണ്ടോ? അന്വേഷണത്തിലാണ് ഞാന്‍.
പലപ്പോഴും നമുക്കു കിട്ടുന്ന പ്രഹരങ്ങള്‍ അപ്രതീക്ഷിത ദിശകളില്‍ നിന്നാവും.അതെന്നെ ആകെ തളര്‍ത്തുന്നു.ഇലപൊഴിഞ്ഞ മരം പോലെ,ഞെട്ടറ്റ പുഷ്പം പോലെ അപ്പോള്‍ നിസ്സംഗത എന്നില്‍ നിറയും.മനസ്സു ശുന്യമാവും .ഒന്നു പോട്ടിത്തെറിക്കാനോ പൊട്ടിക്കരയാനൊ ആവാത്ത വിധത്തിലുള്ള നിസ്സംഗത..ഒരു ലഹരിയായി എന്നെ കീഴടക്കുന്ന നിസ്സംഗത.ചത്ത കണ്ണുകളും,വരണ്ടചിരിയുമായി വിദുരതയിലെയ്ക്കു കണ്ണും നാട്ടു,ഒരു ഭ്രാന്തിയെ പോലെ...
ഒരിക്കല്‍ തകര്‍ന്നാല്‍ തിരിച്ചടുക്കാന്‍ പറ്റാത്തത് എന്തെന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ സംശയലേശമന്യേ ഞാന്‍ പറയും "വിശ്വാസം"..പലതിലും പലരിലും വിശ്വാസം നഷ്ടപ്പെടുമ്പോഴും കാര്‍മേഘത്തിനു അപ്പുറത്തുള്ള വെള്ളിരേഖകള്‍ എന്നില്‍ പ്രതീക്ഷയുടെ മഴവില്ല് തീര്‍ക്കുന്നു.കാതില്‍ മു‌ളുന്ന ഈറക്കുഴല്‍ വിളി ഒരു തുമന്ദഹാസം എന്നില്‍ നിറയ്ക്കുന്നു...യഥാര്‍ത്ഥത്തില്‍ ചില ബോധ്യങ്ങളും വിശ്വാസങ്ങളും അല്ലെ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും?നമ്മള്‍ ഹൃദയത്തോട് ചേര്ത്തു പിടിയ്ക്കുന്നവരെ കുറിച്ചു പടുത്തുയര്‍ത്തിയ ബോധ്യങ്ങളെല്ലാം ആകാശഗോപുരങ്ങളായിരുന്നെന്നറിയുമ്പോള്‍...?ഉത്തരം തെടുംപോഴെയ്ക്കും നമ്മിലെ ഭ്രാന്തി വീണ്ടും ചങ്ങല തകര്‍ത്തു ആര്‍ത്തലച്ചു ലക്ഷ്യമില്ലാതെ ഓടുകയായി...സ്വയം പീഢിപ്പിച്ചുകൊണ്ട്...ഒരു തിരയിളക്കം പോലെ...ഒടുവില്‍ ഓളങ്ങള്‍ അടങ്ങി ശാന്തമാവുമ്പോള്‍ ...ശാന്തമായ കടല്‍ പോലെ,ആളിക്കത്തുന്ന പടുതിരി പോലെ...കാറും കോളും അടങ്ങിയ തിരുവാതിര പോലെ ...
പുതിയൊരു മുടുപടമണിഞ്ഞു,കടംകൊണ്ട ചിരിയുമായി വീണ്ടും അരങ്ങത്തേയ്ക്ക്...തിരശീല വീഴുന്നത് വരെ.
ആരും നമുക്കായി കാത്തു നില്‍ക്കുന്നില്ല.നമ്മില്‍ വിശ്വസിച്ച്,സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്തി,തിരിച്ചറിഞ്ഞ് ,നമുക്കു ജീവിക്കാം.ആര്‍ക്കും കാണാവുന്ന സുതാര്യമായൊരു കണ്ണാടി പോലെ ഈ ജന്മം ...ഇവിടെ...ഇങ്ങനെ...

7 comments:

 1. ജ്യോത്സന്‍,
  വിശ്വാസങ്ങളും പ്രതീക്ഷകളുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.
  നല്ല എഴുത്ത്.
  ആശംസകള്‍

  ReplyDelete
 2. "നമ്മില്‍ വിശ്വസിച്ച്,സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്തി,തിരിച്ചറിഞ്ഞ് ,നമുക്കു ജീവിക്കാം.ആര്‍ക്കും കാണാവുന്ന സുതാര്യമായൊരു കണ്ണാടി പോലെ ഈ ജന്മം ...ഇവിടെ...ഇങ്ങനെ... "

  അതൊരു തിരിച്ചറിവ്‌ തന്നെയാണ്‌... വീണ്ടും എഴുതൂ... ആശംസകള്‍..

  ReplyDelete
 3. Kannadiyavunnathu kollam, pakshe nammal kanum poleyallallo nammude bimbam mattullavar kanuka...!

  Manoharam, Ashamsakal...!!!

  ReplyDelete
 4. "നമ്മില്‍ വിശ്വസിച്ച്,സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്തി,തിരിച്ചറിഞ്ഞ് ,നമുക്കു ജീവിക്കാം.ആര്‍ക്കും കാണാവുന്ന സുതാര്യമായൊരു കണ്ണാടി പോലെ ഈ ജന്മം ...ഇവിടെ...ഇങ്ങനെ...

  one of the best statement i have read in the recent years.. or what yiou can say.. a best observation on how to to live in this society..

  ReplyDelete
 5. പുതിയൊരു മുടുപടമണിഞ്ഞു,കടംകൊണ്ട ചിരിയുമായി വീണ്ടും അരങ്ങത്തേയ്ക്ക്...തിരശീല വീഴുന്നത് വരെ.
  ആരും നമുക്കായി കാത്തു നില്‍ക്കുന്നില്ല.നമ്മില്‍ വിശ്വസിച്ച്,സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്തി,തിരിച്ചറിഞ്ഞ് ,നമുക്കു ജീവിക്കാം.ആര്‍ക്കും കാണാവുന്ന സുതാര്യമായൊരു കണ്ണാടി പോലെ ഈ ജന്മം ...ഇവിടെ...ഇങ്ങനെ...
  Nice & true words..No1 is bothered about others, bUt still no one leave a single chance to make fun of others

  ReplyDelete
 6. ശെരിയാണ്..ഒരിക്കല്‍ നഷ്ടപെട്ടാല്‍ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നാണ് വിശ്വാസം..
  അതെത്ര ബോദ്യപെടുതാന്‍ ശ്രമിച്ചാലും..തിരിച്ചു കിട്ടില്യ..അല്പോം ബാകി യാകും..
  ആശംസകള്‍

  ReplyDelete
 7. പുതിയൊരു മുടുപടമണിഞ്ഞു,കടംകൊണ്ട ചിരിയുമായി വീണ്ടും അരങ്ങത്തേയ്ക്ക്...തിരശീല വീഴുന്നത് വരെ.
  ആരും നമുക്കായി കാത്തു നില്‍ക്കുന്നില്ല.നമ്മില്‍ വിശ്വസിച്ച്,സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്തി,തിരിച്ചറിഞ്ഞ് ,നമുക്കു ജീവിക്കാം.ആര്‍ക്കും കാണാവുന്ന സുതാര്യമായൊരു കണ്ണാടി പോലെ ഈ ജന്മം ...ഇവിടെ...ഇങ്ങനെ...
  chechi vallathe heart cheyyunnu.....

  ReplyDelete