കരിയിലകള്‍ മൂടിയ നടപ്പാതയ്ക്ക് ഇരുവശവും ഉണങ്ങിയ റബ്ബര്‍ മരങ്ങള്‍ തീര്‍ത്ത മറയ്ക്കുള്ളില്‍
ഏകയായ് അന്തമില്ലാതെ നടക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആനന്ദം...

ഇലപെയ്യുന്ന മരങ്ങള്‍ക്ക് എന്നോടെന്തോ പറയാനുള്ളത് പോലെ .
നിര്‍ത്താതെ മന്ത്രിക്കുന്ന വേനല്‍ മഴപോലെ ചെറുമര്‍മ്മരത്തോടെ
ഇലകള്‍ എന്നില്‍ പെയ്തിറങ്ങുന്നു.
ഒരു നിശ്വാസം പോലും താങ്ങാനാവാതെ ഞെട്ടറ്റു ,

പതിയെ പാറി,ആടിയുലഞ്ഞു നൃത്തം വെച്ച് കൊഴിയുന്ന ഇലകള്‍ക്ക്
ഭൂമിയില്‍ പതിയ്ക്കാന്‍ മടിയുള്ളത് പോലെ.
നിലത്തെത്തും മുന്‍പ് വാനിലെയ്ക്ക് ഉയര്‍ത്താന്‍ ഏതോ ഗന്ധര്‍വന്‍ വരുമെന്ന്
എന്നെപോലെ അവയും കരുതുന്നുവോ...?
പ്രതീക്ഷകള്‍ക്ക് മയില്‍പീലിയുടെ ചന്തം...
മകരക്കുളിരില്‍ വിറങ്ങലിച്ച പ്രഭാതം.
മയക്കം വിട്ടുണരാന്‍ മടിയ്ക്കുന്ന എന്നെപോലെ വെളുക്കാന്‍ മടിക്കുന്ന പകലും.
ഉദയസൂര്യന്റെ രശ്മികള്‍ തീര്‍ത്ത കംബളത്തിനുള്ളിൽ ചുരുണ്ട് കൂടി ആലസ്യത്തോടെ..
ഈ ചെറു മയക്കത്തിന് പകലിലെയ്ക്കുള്ള ഇന്നിന്റെ ദൂരം കുറയ്ക്കാനാകുമോ?
അതിനായി കാത്തിരിപ്പില്ല, ദിനൻ ...അത് സംഭവിയ്ക്കുന്നു ... പകലുകള്‍ പോലെ ..രാവുകള്‍ പോലെ
"പകലുകളും രാവുകളും കൊഴിഞ്ഞു വീഴവെ ചില നനുത്ത പ്രഭാതങ്ങളും കുങ്കുമസന്ധ്യകളും മനസ്സില്‍ കുളിര് കോരിയിടാറില്ലേ?.അവയ്ക്കായി കാത്തിരിക്കു..."
നിന്റെയീ സാന്ത്വനത്തിന്റെ നിറവില്‍ നിറഞ്ഞ ഹൃദയം എന്‍റെ മിഴികളില്‍ തുളുംബുന്നതെന്തെ ?അല്ലെങ്കിലും ഈ കണ്ണുനീര്‍ ഔചിത്യമില്ലത്തെ സ്വന്തക്കാരനെ പോലെ...അസമയങ്ങളില്‍ അനുവാദം ചോദിക്കാതെ കതകു തള്ളിതുറന്നു ദു സ്വാതന്ത്രത്തോടെ ..എങ്കിലും നീ പറഞ്ഞപോലെ അവയുടെ സാന്ത്വനത്തിന്റെ തണുപ്പും പരിഹാസത്തിന്റെ ചൂടും ഞാനറിഞ്ഞില്ലല്ലോ...അവ ആരും കാണാതെ മിഴികളില്‍ തന്നെ മരിച്ചു വറ്റി,എരിവാര്‍ന്ന ചൂടും വരള്‍ച്ചയുടെ നീറ്റലും ബാക്കിനിര്‍ത്തി...കാഴ്ച മങ്ങുന്നുവോ..?മുന്നില്‍ തെളിഞ്ഞ അക്ഷരങ്ങൾക്കിപ്പുറം നിശ്വാസങ്ങള്‍ തീര്‍ത്ത പുകമറ..ചിതലരിച്ച ഓര്‍മ്മകള്‍ തട്ടിക്കുടഞ്ഞു മാനം കാണിക്കാതെ ഇനിയുമെന്തിനു സൂക്ഷിക്കണം..എരിയുന്ന കരിയിലകള്‍ക്കുമേല്‍ കുടഞ്ഞിടുമ്പോള്‍ അവയില്‍ ചിലത് തെന്നി മാറി പറന്നു...പാതിയടഞ്ഞ ഏതോ മിഴികള്‍ എനിയ്ക്ക് നേരെ ഒന്ന് പാളിയോ?
"സംഭവിയ്ക്കുന്നതോന്നും നമ്മുടെ ഇഛയ്ക്കല്ല
ആഗ്രഹിച്ച ചിലതെങ്കിലും എപോഴെങ്കിലും സംഭവിയ്ക്കും എന്ന് കരുതാം"അതിനായി കാത്തിരിപ്പില്ല, ദിനൻ ...
"പകലുകളും രാവുകളും കൊഴിഞ്ഞു വീഴവെ ചില നനുത്ത പ്രഭാതങ്ങളും കുങ്കുമസന്ധ്യകളും മനസ്സില്‍ കുളിര് കോരിയിടാറില്ലേ?.അവയ്ക്കായി കാത്തിരിക്കു..."
നിന്റെയീ സാന്ത്വനത്തിന്റെ നിറവില്‍ നിറഞ്ഞ ഹൃദയം എന്‍റെ മിഴികളില്‍ തുളുംബുന്നതെന്തെ ?അല്ലെങ്കിലും ഈ കണ്ണുനീര്‍ ഔചിത്യമില്ലത്തെ സ്വന്തക്കാരനെ പോലെ...അസമയങ്ങളില്‍ അനുവാദം ചോദിക്കാതെ കതകു തള്ളിതുറന്നു ദു സ്വാതന്ത്രത്തോടെ ..എങ്കിലും നീ പറഞ്ഞപോലെ അവയുടെ സാന്ത്വനത്തിന്റെ തണുപ്പും പരിഹാസത്തിന്റെ ചൂടും ഞാനറിഞ്ഞില്ലല്ലോ...അവ ആരും കാണാതെ മിഴികളില്‍ തന്നെ മരിച്ചു വറ്റി,എരിവാര്‍ന്ന ചൂടും വരള്‍ച്ചയുടെ നീറ്റലും ബാക്കിനിര്‍ത്തി...കാഴ്ച മങ്ങുന്നുവോ..?മുന്നില്‍ തെളിഞ്ഞ അക്ഷരങ്ങൾക്കിപ്പുറം നിശ്വാസങ്ങള്‍ തീര്‍ത്ത പുകമറ..ചിതലരിച്ച ഓര്‍മ്മകള്‍ തട്ടിക്കുടഞ്ഞു മാനം കാണിക്കാതെ ഇനിയുമെന്തിനു സൂക്ഷിക്കണം..എരിയുന്ന കരിയിലകള്‍ക്കുമേല്‍ കുടഞ്ഞിടുമ്പോള്‍ അവയില്‍ ചിലത് തെന്നി മാറി പറന്നു...പാതിയടഞ്ഞ ഏതോ മിഴികള്‍ എനിയ്ക്ക് നേരെ ഒന്ന് പാളിയോ?
ഇല്ലാ...
നീയില്ലാതെ, ഈറക്കുഴലല ഒഴുകിയെത്തുന്ന ഈ വൃന്ദാവനത്തിലേയ്ക്കു ഇനി ഞാനില്ലാ...
നീയില്ലാത്ത ഈ യമുനാതീരം എനിയ്ക്ക് ഒട്ടും സുന്ദരമായി തോന്നുന്നില്ലാ,,,
പുഷ്പ വർണ്ണങ്ങൾക്കും യമുനയിലെ വെള്ളിചില്ലുകള്‍ക്കും അതീതമായ സര്‍വ്വ നിറങ്ങളും ചാലിച്ച സ്വപ്നലോകം എനിയ്ക്ക് സമ്മാനിച്ച അതെ വൃന്ദാവനം .ഇവിടെ നീയില്ലാത്ത ഓരോ നിമിഷവും എന്നില്‍ നിറയ്ക്കുന്നത് ഭീതിയുടെയും നിസ്സഹായതയുടെയും ഇരുട്ട് മാത്രം...വെറും ഇരുട്ട്.
ഉള്ളിലിപ്പോഴും ഇലപെയ്യുകയാണ്....നിലയ്ക്കാതെ...