ഇരവെന്‍ പ്രിയന്റെ കണ്ണിലെ വിഷാദം പോലെ
ചിലപ്പോള്‍ കനത്തും,മറ്റു ചിലപ്പോള്‍നിലാവ് പെയ്തും.
പകലെന്‍ പ്രിയന്റെ ചുണ്ടിലെ പ്രകാശം പോലെ
ചിലപ്പോള്‍ നേര്‍ത്തും,ചിലപ്പോള്‍ കനല്ചൂടുതിര്‍ത്തും.
ഉഷസ്സ് ,അവന്റെ മോഹത്തിന്‍ ജ്ഞാനോദയം
പുല്‍നാമ്പിലെ മഞ്ഞിന്‍ കണികകള്‍ ,
തൊടുക്കും മഴവില്ലവന്റെ , വര്‍ണ്ണമായാ ലോകം,
ശ്യാമാംബരം,സ്വപ്നത്തിന്‍ നിറം ചാലിച്ച ചിത്രലേഖനതുണി
സന്ധ്യയവന്റെ അലയുന്ന മിഴികളിന്‍ ആഴത്തിനോളവും.
മഴയെൻ പ്രിയന്റെ തോരാത്ത സാന്ത്വനം പോലെ
മഴമുകിലോളങ്ങൾ അവന്റെ ഹൃദയതാളത്തിൻ ആന്ദോളനങ്ങൾ
ഇളം തെന്നൽ,കാതിൽ മൂളാത്തൊനീണങ്ങൾ
കാട്ടുപൂക്കളിൻ ഗന്ധം,പ്രണയത്തിൻ സൗരഭ്യം
അവനെനിയ്ക്കു രാവ്,പകൽ,മഴ,കാറ്റ്
അവനെന്നിൽ നിറയും പ്രകൃതി.