Followers

Tuesday, 27 April 2010

പറയാത്ത വാക്ക്


നിന്‍ മിഴിമുനകളിന്‍ ഒരു കീറു വെട്ടത്തില്‍
ഇളകിയാടുന്നെന്നാര്‍ദ്ര സ്വപ്നധൂളികള്‍,
പറയാത്ത വാക്കിന്റെ നിശ്ശബ്ദ സംഗീതം പോല്‍
ഉന്മാദമാടി തിമര്‍ക്കുന്ന നേരം,
ഒരു നോക്കിന്‍ രെശ്മിയില്‍ ഇരുളുരുകി മായുമ്പോള്‍
ഇരമ്പ്‌ന്നുവോ പ്രണയം വീണ്ടുമെന്‍ ഹൃദയത്തില്‍?
പ്രണയിക്കുന്നു ഞാനീ പറയാത്ത വാക്കിനെ
മിഴിക്കോണില്‍ തുളുമ്പും മോഹമഴവില്ലിനെ
പറയില്ല ,പറയുവാനാവില്ലെനിക്കെന്നോ
പറയുവാനേറെ കൊതിയതുണ്ടെങ്കിലും .
തെല്ലു മനമിടറിയും ,മിഴിനീരു തൂവിയും
നെടിയ നെടുവീര്‍പ്പിലവ എരിഞ്ഞടങ്ങവേ
ഭഗ്നമോഹം നീറ്റും മാനസമുരയ്ക്കുന്നു,
അണമുറിയാത്തോരീ മൌന പ്രവാഹത്തെ
വാക്കിനാല്‍ തടകെട്ടി നിര്‍ത്തുവതില്ല ഞാന്‍.