Followers

Saturday, 13 March 2010

സൂഫി പറയാതെ പോയ കഥ

മേലെ പുല്ലാരത്ത് തറവാട്ടിലെ കാര്‍ത്യായനി എന്ന യുവതി ദേവിയായും ബീവിയായും അവരോധിക്കപ്പെടുമ്പോള്‍ സൂഫി പറയാതെ പോയ കാര്യങ്ങള്‍ ആലോചിച്ചു അന്തം വിട്ടിരിക്കുകയാണ് ഒരു കൂട്ടം പ്രേക്ഷകര്‍.പ്രണയത്തിനു വേണ്ടി സ്വന്തം മതം പോലും ഉപേക്ഷിക്കാന്‍ തയ്യാറായ യുവതിയുടെ ത്യാഗത്തെ പറ്റി കഥാകാരന്‍ ഊന്നി പറയുമ്പോള്‍ ,പ്രണയത്തിനു പുതിയ നിര്‍വ്വചനങ്ങള്‍ തേടി അലയുകയാണ് പലരും.ഇത് വരെ അറിഞ്ഞ പ്രണയം സൌഹൃദമാണ്,പങ്കു വെക്കലാണ്,സത്യസന്ധതയാണ് ,മനസ്സ് തുറന്ന സംഭാഷണമാണ്,മൌനത്തിലും സംവദിക്കലാണ് ,ഒരേ ദിശയിലൂടെയുള്ള സഞ്ചാരമാണ്...
ബൈബിള്‍ പറയുന്നു...
സ്നേഹം ക്ഷമയും അനുകമ്പയുമാണ്‌ സ്നേഹം ഒരിക്കലും അസൂയയോ ആത്മപ്രശംസയോ പ്രോത്സാഹിപ്പിക്കുന്നില്ല.തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പങ്കാളിയില്‍ അടിച്ചു എല്പിക്കല്‍ അല്ല യഥാര്‍ത്ഥ പ്രണയം.പ്രണയത്തില്‍ മുന്‍ കൊപത്ത്തിനോ വെറുപ്പിനോ സ്ഥാനമില്ല സ്നേഹം എല്ലാം സഹിക്കുന്നു,വിശ്വസിക്കുന്നു,പ്രതീക്ഷിക്കുന്നു.
എല്ലാത്തിനുമുപരി
സ്നേഹം ശാശ്വതമാണ്..

ഖുറാന്‍ പറയുന്നു...
മുസ്ലിം വിവാഹങ്ങളുടെ ഉദ്ദേശം തന്നെ കുടുംബത്തിനു ജന്മം നല്‍കലാണ് ,സ്വസ്ഥമായും സമാധാനമായും പങ്കാളിയോടൊപ്പം മനഃശ്ശാന്തിയോടെ കഴിയാന്‍.
ശാന്തി
,സ്വസ്ഥത എന്നിങ്ങനെ ഇവിടെ പറയുമ്പോള്‍ വിശാലമായ
അര്ത്ഥതലങ്ങളാണ് ഖുറാന്‍ ഉദ്ദേശിക്കുന്നത്.ശാരീരികവും മാനസീകവും ബൌദ്ധികവും ആത്മീയവും വൈകാരികവുമായ സ്വസ്തഥ.കാരണം ഇസ്ലാമിക വിവാഹങ്ങള്‍ മനുഷ്യന്റെ പുനരുല്‍പാദനത്തിനോ ഭോഗേച്ഛ തീര്‍ക്കുവാണോ ഉള്ള നിയമപരമായ അനുമതിയല്ല.
ഓരോ
വ്യക്തിയ്ക്കും തന്നില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ വികസിപ്പിക്കാന്‍
ഉതകുന്ന
സ്വസ്ഥവും ശാന്തവുമായ ഒരു സമുഹത്തെ വാര്ത്തെടുക്കാനാണ് ദൈവം ഇസ്ലാമിനോട് ആവിശ്യപ്പെടുന്നത് .സാമൂഹിക ക്ഷേമത്തിന് പരസ്പരാശ്രയവും സ്നേഹവും അത്യാവിശ്യമാണെന്ന സിദ്ധാന്തത്തില്‍ അധിഷ്ടിതമാണ് ഇസ്ലാമിക വിവാഹങ്ങള്‍ .
ഭഗവത് ഗീതയില്‍ പറയുന്നു......
സ്നേഹം ഭക്തിയും ശുശ്രൂഷയുമാണ്.ഒരു വ്യക്തിയുടെ ബാഹ്യ സൌന്ദര്യം നമ്മെ
അയാളിലെയ്ക്ക് അടുപ്പിയ്ക്കുന്നതല്ല പ്രണയം.അത് വെറും ആകര്‍ഷണം മാത്രമാണ്.
അത്
നമ്മുടെ ഇന്ദ്രിയങ്ങളെ മാത്രമേ ഉണര്‍ത്തുന്നുള്ളൂ.പരസ്പരാകര്‍ഷണം
നൈമിഷികമാണ്
. എന്നാല്‍ യഥാര്‍ത്ഥ പ്രണയമോ കാലതീതവും അനശ്വരവും.
പൂര്‍ണ്ണ
മനസ്സോടെ സ്വാര്‍ത്ഥതാല്‍പര്യവും മറ്റും പരിത്യജിച്ചു ഒരു വ്യക്തിയ്ക്ക് വേണ്ടി ആത്മാര്‍പ്പണം നടത്തുമ്പോഴെ നമ്മുടെ പ്രണയം പൂര്‍ണ്ണവും സത്യസന്ധവും ആകുന്നുള്ളൂ.പ്രണയം പങ്കുവെക്കലാണ് ,തുണയാകലാണ്.

എന്നാല്‍ ഈ പറഞ്ഞതിലെയൊന്നും യഥാര്‍ത്ഥ പ്രണയഭാവത്തെ ഉള്‍ക്കൊണ്ടു കഥ പറയാന്‍ സൂഫിയ്ക്ക് സാധിച്ചില്ല എന്നത് ഖേതകരം തന്നെ.

കുഞ്ഞിന്റെ ജാതകം ഗണിച്ചത് മുതല്‍ അസ്വസ്ഥനാണ് വല്യ കാരണവര്‍ .വളര്‍ന്നു വരുന്ന പെണ്‍കുട്ടി പിന്നീട് കാരണവരെ കെട്ടിപ്പിടിച്ചു "ശങ്കുമാമെടെ ശരീരത്തിന് എന്ത് ചൂടാ..."എന്ന് പറയുന്നതോടെ ആ കുഞ്ഞിന്റെ സാമീപ്യം പോലും അദേഹത്തെ അസ്വസ്ഥനാക്കുന്നു,സ്വന്തം ഭാര്യയുടെ സാമീപ്യം അദേഹത്തെ ഭയപ്പെടുത്തുന്നു.തലയില്‍ വരച്ചത് മാറ്റാന്‍ കഴിയില്ലെന്ന വിശ്വാസമാണോ എന്തോ പിന്നീട് കാര്‍ത്തി മാമുട്ടിയുടെ കൂടെ വീട് വിട്ടു ഓടി പോകുമ്പോള്‍ ശങ്കുമാമയെ മൌനത്തിന്റെ ചങ്ങലയില്‍ തളയ്ക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
പോന്നാനിയിലെയ്ക്ക് ഒളിച്ചോടുന്ന നായികയും നായകനും.പുഴ കടക്കുന്നതിനു മുന്പ് കാര്‍ത്തി കാമുകനെ ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുമ്പോഴും കഥയില്‍ നിറഞ്ഞു നിന്നത് പ്രണയത്തിനപ്പുറം കാമം മാത്രം.പിന്നീട് മതം മാറിയ കാര്‍ത്തിയ്ക്ക് വേണ്ടി അവളുടെ ദൈവങ്ങളെ ഓര്‍ക്കാനായി വീട്ടുതോടിയില്‍ അമ്പലം പണികഴിയ്പ്പിക്കുന്നു മാമുട്ടി.ഇത് വിശ്വാസികളുടെ ഇടയില്‍ ഏറെ കോലഹലമുണ്ടാക്കുകയും മാമുട്ടിയെ ഒറ്റപ്പെടുതുന്നതില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു .എന്നാല്‍ നല്ലവനും പരോപകാരിയുമായ മാമുട്ടിയ്ക്ക് എതിരായി പറയാനോ പ്രവര്‍ത്തിക്കാനോ സ്വജാതിക്കാര്‍ ആരും മുമ്പോട്ട്‌ വന്നില്ല.എങ്കിലും ഒടുവില്‍ എല്ലാവരാലും ഒറ്റപ്പെട്ടു അപമാനിതനായി വിങ്ങിയ മനസ്സുമായി കിടക്കുന്ന മാമുട്ടിയുടെ (മനസ്സ് കാണാതെ?)തന്റെ ഭോഗേച്ച്ച തീര്‍ക്കാന്‍ ശ്രമിക്കുന്ന പങ്കാളിയുടെ മനസ്സ് ഏതൊരു സ്ത്രീയിലും ആരോച്ചകത ഉളവാക്കുമെന്നത് തീര്‍ച്ച .ഇതാണോ എന്തോ ചെറുവാല്യക്കാരനായ അമീറിനെ പ്രാപിയ്ക്കാന്‍ ഇദ്ദേഹത്തെ പ്രേരിയ്പ്പിക്കുന്നത്?ഇതിനിടയ്ക്ക് ഇയാളെങ്ങനെ സ്വവര്‍ഗാനുരാഗിയായി?
സ്ത്രീശാക്തീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീയ്ക്ക് പുരുഷന് മേലുള്ള ലൈംഗീക ആധിപത്യമാണോ?എന്തോ എനിക്കറിയില്ല...കഥയിലെ നായികയില്‍ ഉടനീളം സ്പുരിയ്ക്കുന്നതും പ്രണയഭാവതിനപ്പുരം കാമത്തിന്റെയും മാദകത്വതിന്റെയും ഭാവം തന്നെ.അതവര്‍ മനോഹരമായി പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.എല്ലാം നിസ്സാരമായി കാണുന്ന കാര്‍ത്തിയുടെ ധാര്ഷ്ട്യമോ അതോ അജ്ഞതയോ മാമുട്ടിയെ മരണത്തിലേയ്ക്ക് നയിക്കുന്നത്?ഒടുവില്‍ അമീറിനെ "നല്ലകുട്ടി " ആക്കുകയും മാമുട്ടിയുടെ ഘാതകരെ കൊലപ്പെടുത്തി മരണത്തെ സ്വയംവരിക്കുകയും ചെയ്യുന്ന ബീവിയുടെ ഖബര്‍ ഉയര്ന്നുവരുന്നെടത്ത് ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ബാക്കിയാക്കി സൂഫി കഥ പറഞ്ഞു നിര്‍ത്തുന്നു...യഥാര്‍ത്ഥത്തില്‍ ഇവിടെ വാഴ്ത്ത്തപ്പെടെണ്ടത് മാമുട്ടിയല്ലേ...?എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചു പ്രണയിനിയ്ക്ക് വേണ്ടി അമ്പലം പണിയുകയും തന്മൂലം മരണപ്പെടുകയും ചെയ്ത മാമുട്ടി.എല്ലാം മുന്കൂട്ടികാണാന് കഴിവുള്ള ഈ ദേവിയുടെ പ്രണയത്തിനെന്തേ മാമുട്ടിയുടെ യാത്രയെ തടയാന്‍ കഴിഞ്ഞില്ല?
മനസ്സില്‍ "തെക്കിനിക്കൊലായില്‍" എന്ന് തുടങ്ങുന്ന മനോഹരമായ ഒരു ഗാനത്തിന്റെ ഈരടികള്‍ മൂളിക്കൊണ്ട് സൂഫി വിളക്കിച്ചേര്ക്കാന്‍ വിട്ടു പോയ കണ്ണികള്‍ കോര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് പലരും.
അനുബന്ധം...
പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തി യഥാര്‍ത്ഥത്തില്‍ .ഒന്നല്ലേയുള്ളൂ?
നമ്മള്‍ മനുഷ്യരല്ലേ അവയെ പിന്നീട് പല പേര് നല്‍കി വിളിക്കുന്ന
ദേവന്മാരും ദേവികളും ആക്കി മാറ്റിയത്?അതെ മനുഷ്യന്‍ തന്നെയല്ലേ
ദേവന് ഉഗ്രഭാവവും ദേവിയ്ക്ക് ഉര്‍വ്വരതയും കല്‍പ്പിച്ചിരിക്കുന്നത്?
ദേവിയില്‍ അഥവാ പ്രകൃതിയില്‍ അഥവാ ഒരു ശ്രേഷ്ടയായ സ്ത്രീയില്‍
മിത്തുകള്‍ കല്പിച്ചിരിക്കുന്ന ഭാവം വെറും കാമത്തിന്റെയും
ആസക്തിയുടെയും മാത്രമല്ല മറിച് അവളിലെ
അപങ്കിലമായ നിര്‍മ്മലത, അസാധാരണമായ സംയമനം,നിസ്വാര്‍ത്ഥ സേവനം,
ഉപാധികളില്ലാത്ത സ്നേഹം,അജയ്യമായ വിജ്ഞാനം,ആധ്യാത്മിക ചൈതന്ന്യം..
ഇതാണ്,പ്രകൃതിയെ,സ്ത്രീയെ വിശ്വജനനീ ഭാവത്തിലേയ്ക്ക് ഉയര്‍ത്തുന്നത്...
പ്രകൃതിയില്‍ നിന്നും അഭയം പ്രാപിക്കാന്‍ ഒളിച്ചോടുകയാണോ പുരുഷന്‍ ചെയ്യേണ്ടത്...?
മറിച് അവളിലേയ്ക്ക് ഇറങ്ങിവന്നു അവളില്‍ അഭയം പ്രാപിക്കുകയല്ലേ?

കിം കി ദുക് ഒരിക്കല്‍ പരാമര്‍ശിക്കുകയുണ്ടായി...
ഏഷ്യക്കാര്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും നോക്കി
സിനിമയെ വിലയിരുതുന്നവരാനെന്നു .ശെരിയാണ്, ,സിനിമകള്‍ ഏറെ
കൊട്ടിഘോഷിക്കപ്പെടുന്നത് പലപ്പോഴും വ്യക്തികളെ ആശ്രിച്ചാണ് ...
അഥവാ അവരുടെ ജീവിത ആദര്‍ശങ്ങളെ ആശ്രയിച്ചാണ്
പലപ്പോഴും ആളുകള്‍ സിനിമാ കാണുന്നത് തന്നെ ഈ ഒരു മുന്‍വിധിയോടു കൂടിയാണ് .
അപ്പോഴെല്ലാം നാം മറക്കുന്ന ഒരു കാര്യമുണ്ട്...സിനിമ ദ്ര്ശ്യങ്ങളുടെ കലയാണ്‌ എന്നും
അവയിലൂടെ സിനിമയ്ക്ക് പ്രേക്ഷകരോട് സംവദിക്കാന്‍ കഴിയുന്നില്ലെങ്കില്‍
അതിനെ ആത്മവിമര്‍ശനത്തിനു വിധേയമാക്കണം എന്നും...
ശ്രീ അടൂരും ഇത് തന്നെ പറയുന്നു ."ഓരോ സിനിമയും എന്നെ കൂടുതല്‍ ആത്മാവലോകണം നടത്തുന്നതിലെയ്ക്ക് പ്രേരിപ്പിക്കുന്നു..."സിനിമയെ സിനിമയായി കാണാന്‍ നമ്മള്‍ക്ക് കഴിയട്ടെ...