ഞാന്‍, ഒരു മണ്ണാമ്കട്ട
തെന്നിപ്പറക്കുന്ന ചിന്തകള്‍ക്ക്
മുകളില്‍ കയറിയിരുന്നു ,
വേദാന്തം പറയുന്ന
വെറുമൊരു മണ്ണാമ്കട്ട .
ഞാന്‍, ഒരു കരിയില.
സങ്കടമഴയ്ക്ക് മറയായ് ,
സ്വപ്നങ്ങള്‍ക്ക് മുകളില്‍
പുഞ്ചിരിക്കുട നിവര്‍ത്തുന്ന
ഒരു പാവം കരിയില.
ഞാന്‍ ,ഒരു മണ്ണാമ്കട്ട.
പ്രണയമഴ പുണര്‍ന്നു
വാനോളം വളര്‍ന്ന്
കുതിര്ന്നലിഞ്ഞില്ലാതെയാവുന്ന
വെറുമൊരു മണ്ണാമ്കട്ട.
ഞാന്‍,ഒരു കരിയില.
പ്രണയക്കൊടുംകാറ്റില്‍
ചുഴറ്റിയെറിയപ്പെട്ട്
ലക്ഷ്യമറിയാതെ പാറിപ്പറക്കുന്ന
ഒരു പാവം കരിയില.
(((((ഠേ))))
ReplyDeletedear joe,
ReplyDeleteit's high time i must do introspection!your lines make me do that!
congrats for humble thoughts........keep writing.......
sasneham,
anu
കൊള്ളാം ജ്യോത്സ്ന,
ReplyDeleteമണ്ണാങ്കട്ടയും കരിയിലയും പുതിയ കല്പനകളായി.
ആശംസകള്‍