Followers

Sunday, 9 August 2009

സര്‍പ്പദൃഷ്ടി


സര്‍പ്പങ്ങളെ ഞാന്‍ ഭയപ്പെടുന്നു,
കുറ്റിക്കാടുകളുടെ ഇരുളില്‍ മറഞ്ഞിരുന്നു
ആഞ്ഞുകൊത്തി,
വിഷാദത്തിന്റെ വേദനയും,
സ്വാര്‍ത്ഥതയുടെ വിഷവും
എന്നിലേക്ക്‌ പകര്‍ന്നു,
അഹംഭാവത്തോടെ പിന്തിരിഞ്ഞു നോക്കി
ഇഴഞ്ഞു മറയുന്ന വിഷസര്‍പ്പങ്ങള്‍.
തെളിനീര്‍ചോലകളിലെ
വെള്ളാരം കല്ലുകള്‍ക്കിടയില്‍
പതിയിരുന്നു,അമര്‍ഷത്തോടെ,
മനസ്സില്‍ വിഷപല്ലുകലഴ്ത്തുന്ന
അന്നം മുടക്കികള്‍.
മധുരമായ നോക്കും
വശ്യമായ വാക്കും കൊണ്ടു
ആശ്ളേഷിച്ചമര്‍ത്തി ശ്വാസം മുട്ടിച്ചു
മതിമറന്നു ആഹ്ലാദിക്കുന്ന ഇഴജന്തുക്കള്‍.
നിലവറയിലെ വിറങ്ങലിച്ച ഇരുട്ടില്‍
വഴുവഴുത്ത മേനിയാല്‍
രേഖാചിത്രങ്ങള്‍ കോറിയിട്ടു
വഴി തെറ്റിക്കുന്ന ,
ഭയപ്പെടുത്തുന്ന,സര്‍പ്പങ്ങള്‍.
അവയെ എനിയ്ക്ക് പണ്ടേ പേടിയാണ്.
എങ്കിലും അവയെ അടിച്ച് കൊല്ലാനോ,
കായം കലക്കി തുരത്താനോ ഞാനില്ല.
മറിച്ചു, ഞാന്‍ വഴി മാറി നടന്നോളാം.
അവയെ കാണാതെ,അവയ്ക്ക് കാണാതെ...
എല്ലാം ഓരോ ജന്മ സത്യങ്ങള്‍...
ഒരമ്മയുടെ മക്കള്‍...ഒരുമയുടെ മക്കള്‍.

6 comments:

  1. "സത്യമായെപ്പോഴും കണ്ണിനു കാണുന്ന
    നിത്യമാം ദൈവമീ സര്‍പ്പമത്രേ"

    ഈ മനോഭാവത്തില്‍ നോക്കു..
    പേടി മാറും:)

    ReplyDelete
  2. നന്നായിരിക്കുന്നു
    തുടര്‍ന്നും എഴുതുക, ആശംസകള്‍.

    ReplyDelete
  3. ജ്യോത്സ്ന,
    നന്നായി കവിത.
    എല്ലാ വിഷസര്‍പ്പങ്ങളേയും നമുക്ക് കൊല്ലാനാവില്ലല്ലോ. അവയുടെ ദൃഷ്ടിപഥത്തില്‍ നിന്ന് മാറി നടക്കാം,സാദ്ധ്യമാവുന്നിടത്തോളം.
    മനസ്സില്‍ വിഷം തീണ്ടാതിരിക്കട്ടെ.
    ആശംസകള്‍

    ReplyDelete
  4. ജ്യോത്സ്ന
    ജീവിതത്തിലെ എല്ലാ വിഷ ധൂഷ്യന്ങളില്‍ നിന്നും അകന്നു മാറി നടക്കാന്‍ നമ്മെ സര്‍പ്പങ്ങള്‍ പ്രേരിപ്പിയ്കുന്നു എങ്കില്‍ അവയോടും നന്ദി ,നല്ല പോസ്റ്റ്‌

    ReplyDelete
  5. ദൂഷ്യങ്ങള്‍ എന്നാണ് ഉദേശിച്ചത്‌ കേട്ടോ

    ReplyDelete
  6. thannutha, bhayapeduthunna chinthakal..

    oru chedichatti ( flower pot ) eduthu maatumbol polum athinte adiyil chilapol oru cheriya paambin kuttiye kandekaam...... flowers on top of the pot and poisonous snake in the bottom... that is what i find in this world..


    jeevithathil.... palapozhum palakonnukalil vahcu kochu paambin kuttikale kandumuttarundu.. appozhoke sanghadam thonniyittundu.... ithra cherupathile vishasarpangalaayi theerna aa janmangale kurichu....

    while reading , oru thanupu arichukayarum...... cold fear .. not the hizzing fear ...

    ReplyDelete