ഇരവെന്‍ പ്രിയന്റെ കണ്ണിലെ വിഷാദം പോലെ
ചിലപ്പോള്‍ കനത്തും,മറ്റു ചിലപ്പോള്‍നിലാവ് പെയ്തും.
പകലെന്‍ പ്രിയന്റെ ചുണ്ടിലെ പ്രകാശം പോലെ
ചിലപ്പോള്‍ നേര്‍ത്തും,ചിലപ്പോള്‍ കനല്ചൂടുതിര്‍ത്തും.
ഉഷസ്സ് ,അവന്റെ മോഹത്തിന്‍ ജ്ഞാനോദയം
പുല്‍നാമ്പിലെ മഞ്ഞിന്‍ കണികകള്‍ ,
തൊടുക്കും മഴവില്ലവന്റെ , വര്‍ണ്ണമായാ ലോകം,
ശ്യാമാംബരം,സ്വപ്നത്തിന്‍ നിറം ചാലിച്ച ചിത്രലേഖനതുണി
സന്ധ്യയവന്റെ അലയുന്ന മിഴികളിന്‍ ആഴത്തിനോളവും.
മഴയെൻ പ്രിയന്റെ തോരാത്ത സാന്ത്വനം പോലെ
മഴമുകിലോളങ്ങൾ അവന്റെ ഹൃദയതാളത്തിൻ ആന്ദോളനങ്ങൾ
ഇളം തെന്നൽ,കാതിൽ മൂളാത്തൊനീണങ്ങൾ
കാട്ടുപൂക്കളിൻ ഗന്ധം,പ്രണയത്തിൻ സൗരഭ്യം
അവനെനിയ്ക്കു രാവ്,പകൽ,മഴ,കാറ്റ്
അവനെന്നിൽ നിറയും പ്രകൃതി.
nic...
ReplyDeleteനല്ല കവിത ജ്യോത്സനാ...
ReplyDeleteകവിത ഇഷ്ടായി.
ReplyDeletenice ..but bg color and font colors are green ?
ReplyDeleteDear Saji,Kunjoos,Ramji & Dreams....
ReplyDeleteThanks a lot for the comments..If you find it difficult to read I shall surely change the look of the blog..
regards...
joe
Dear Joe,
ReplyDeleteഭൂമി ദേവിയ്ക്ക് പുതപ്പായി... അവള്‍ക്കു അലങ്കാരമായി .... സംരക്ഷണമായി... നിറഞ്ഞു നില്‍കുന്ന പ്രകൃതിയെ ....
തന്റെ പ്രിയനോടുപമിച്ചു.... ആ നിറങ്ങളും ഭാവങ്ങളും വായനക്കാരനിലെക്കും എത്തിച്ച ജോവിനു
അഭിനന്ദനങ്ങള്‍ ...
ഭാവനയും സൗന്ദര്യവും ഒരുപോലെ തുളുമ്പി നില്കുന ഇതുപോലുള്ള വരികള്‍ക്കായി ആശംസകളും
കുറഞ്ഞ വരികളില്‍ പ്രകൃതിയുടെ സൌന്ദര്യം ആവാഹിച്ചെടുത്തിരിയ്ക്കുന്നു...നന്ദി ആശംസകള്‍ ജ്യോത്സ്‌നാ
ReplyDeleteപ്രിയ ജ്യോത്സ്ന ,
ReplyDeleteമനോഹരമായ വരികള്‍ .
പുലര്‍മഞ്ഞുതുള്ളികള്‍ മുഖത്ത് പടരുന്ന സുഖം ..
ആശംസകളോടെ ,
സ്നേഹപൂര്‍വ്വം ,
ഗീത രവിശങ്കര്‍ .
പ്രിയ ജോ,
ReplyDeleteനിന്‍ വരികളെന്‍ മനസ്സില്‍ താളം പോലെ .....
പ്രകൃതിതന്‍ ഭാവം പോലെ .......
നിറഞ്ഞാടിയും....
മറഞ്ഞാടിയും.....
മനസ്സില്‍ പതിയും പ്രകൃതി തന്നെ...
പ്രകൃതിതന്‍ സൌന്ദര്യം തന്നെ....
നന്നായിട്ടുണ്ടീ ഭാവന....