Followers

Sunday, 13 September 2009

എന്‍റെ അമ്മ ,നിങ്ങളുടെയും...

ഇരുണ്ട രാവിന്റെ വരണ്ട മാറിലായ്
തളര്‍ന്നു പാടുമീ ഉടഞ്ഞ തന്ത്രികള്‍ 
താരട്ടുപാടിയും മാറോടു ചേര്‍ത്തിയും
ഓമനിക്കുന്നിതാ നഷ്ടസ്വപ്നങ്ങളെ.
ഒട്ടു വരണ്ടു ചുളിഞ്ഞൊരാകൈത്തലം
കൊണ്ടു മറയ്ക്കുന്നു ,ചുവന്ന മിഴികളെ.
വരണ്ട കണ്ണുനീര്‍ ചാലുകള്‍തീര്‍ത്തൊരാ
കരിഞ്ഞകവിള്‍ത്തലം തെല്ലോന്നമര്‍ത്തിയും.
കൊരിചോരിയുന്നു ശാപ വചസ്സുകള്‍
പെയ്തോഴിയത്തൊരാ പേമാരി പോലവര്‍.
തന്‍ സതീര്‍ത്ഥ്യനെ നിര്‍ദയം വെട്ടിയോന്‍,
സ്വപുത്രനല്ലേതോ അസുരവിത്താണവന്‍ .
വരണ്ട മാറില്‍ ചുരത്തിയ വാല്‍സല്യം
കാളകൂടമായ് തീര്ന്നതറിഞ്ഞീല ഞാന്‍
പെറ്റുവളര്‍ത്തരുതാരുമി പുത്രരേ
പും നരകതിലെയ്ക്കഴ്ത്തുന്നു നമ്മളെ.
അമ്മ തന്‍ സ്വപ്‌നങ്ങള്‍ ഹൃത്തില്‍ കരിയുമ്പോള്‍
സൌഹാര്‍ദ ജാഥകള്‍ ഘോഷിക്കുന്നു ചുറ്റിലും.
മാന്യന്മാര്‍ ,കാവല്‍ കുപ്പായമണിയുന്നോര്‍
കാണാതെ പോകുന്നോരീ മാതൃ മാനസം.
അതിരുകളില്ല ഇവള്‍ക്ക് അത്താണിയുമില്ല
കല്ലെറിയുന്നോര്‍ക്കുമവള്‍ ഏകി മധുരസം
വിട്ടയയ്ക്കുകീ കാരാഗ്രഹത്തില്‍ നിന്നെന്നമ്മ
പറയുന്നു,ദയാപൂര്‍വ്വം ഞങ്ങളെ.
പതിയെ നീക്കിയോരോല മറയിലൂടെ
അരിച്ചിറങ്ങിയ നേരിയ വെട്ടത്തില്‍
കണ്ടു ഞാനാ വിറയാര്‍ന്ന കോലത്തിന്‍
പ്രച്ചണ്ട ഗംഭീര തീഷ്ണ നയനങ്ങള്‍.

3 comments:

  1. കത്തുന്ന കവിത ....പൊള്ളുന്ന വരികള്‍

    ReplyDelete
  2. Dear Joe,
    അമ്മ മനസ്സിന്റെ വിങ്ങലുകളും സമൂഹത്തിന്റെ തിന്മകളും , ഒളിചോട്ടങ്ങളും എല്ലാം മനോഹരമായവരികളിളുടെ പറഞ്ഞിരിക്കുന്നു ,സത്യത്തില്‍ എന്റെ ലെവല്‍ വെച്ച് കുറച്ചു കട്ടിയാ കേട്ടോ എന്നാലും ഒരഭിപ്രായം ,അത് പറയേണ്ടേ ...:)

    ReplyDelete
  3. പ്രച്ചണ്ട ഗംഭീര തീഷ്ണ..varikal

    ReplyDelete