സഹയാത്രികന് സ്നേഹപൂര്‍വ്വം ...
പതിവു പോലെ ഓടിക്കിതച്ചു സ്റ്റേഷനില്‍ എത്തുമ്പോഴേയ്ക്കും സന്ധ്യ കഴിഞ്ഞിരുന്നു.(നിന്റെ ആളെ കളിയാക്കുന്ന ആ ചിരി എനിക്ക് കാണാം)പതിവു യാത്രക്കാരായ ഞങ്ങളില്‍ ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ എന്നത്തേയും പോലെ പരിസരം ഏതാണ്ട് ശൂന്യം.വൈകി ഓടുന്ന വണ്ടി,സ്ഥിരം കാഴ്ചകളിലെ അസ്ഥിരത തേടിപ്പോകാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത് ഞാനറിഞ്ഞു..
സിഗ്നല്‍ ഫ്ലാഗുമായി കൂനിക്കുടി നീങ്ങാറുള്ള നിന്റെ ഉറക്കംതൂങ്ങി അമ്മാവന് ബദലായി പുതിയൊരു കഥാപാത്രം അവതരിച്ചിരിയ്ക്കുന്നു.അരണ്ട വെളിച്ചത്തില്‍ നീണ്ടുമടങ്ങി ചലിയ്ക്കുന്ന അയാളുടെ നിഴല്‍ ചിത്രങ്ങള്‍ മുത്തശ്ശികഥകളിലെ മന്ത്രവാദിനികളെ ഓര്‍മ്മിപ്പിച്ചു!
വാന്‍ഗോഗ് ചിത്രങ്ങളെ അനുസ്പരിപ്പിക്കുന്ന ആകാശത്തിനോളം തലയെടുപ്പോടെ നിവര്‍ന്നു നില്ക്കുന്ന ഇല പൊഴിഞ്ഞ ആ ഒറ്റ മരത്തില്‍ ഇന്നും നൂറോളം കാവതിക്കാക്കകള്‍ ഉണ്ടായിരുന്നു.സ്റ്റേഷനില്‍ മണി മുഴങ്ങുമ്പോഴും ,അല്ലെങ്കില്‍ ദൂരെ ഓട്ടുകമ്പനിയില്‍ നിന്നും സൈറണ്‍ മുഴങ്ങുമ്പോഴും കൂട്ടത്തോടെ ആര്‍ത്തലച്ചു പറന്ന് പൊങ്ങുന്ന കാക്ക കൂട്ടം.ചേക്കേറാന്‍ തിരക്കിട്ട് പറക്കുന്ന പ്രാവുകള്‍ ...
ദിവസത്തെ വിശേഷം പങ്കു വെക്കുവാനും വിശ്രമിക്കാനും മാത്രമായി പ്ലാറ്റ്ഫോം ബെഞ്ചില്‍ ഒത്തുകൂടുന്ന ചെമ്മണ്ണും വിയര്‍പ്പും അണിഞ്ഞ തമിഴന്മാര്‍ .അവരുടെ ചട്ടികള്‍ക്കും തൂമ്പകള്‍ക്കും ചുറ്റും പ്രതീക്ഷയോടെ മണം പിടിച്ചു നടക്കുന്ന ശുനകന്മാര്‍ .
പതിവെങ്കിലും ഈ കാഴ്ചകള്‍ എന്നില്‍ മടുപ്പുളവാക്കുന്നില്ലെന്നു ഞാന്‍ പറയേണ്ടകാര്യമില്ലല്ലോ..എപ്പോഴത്തെയും പോലെ നിത്യാനുഭവങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ഇന്നും ഞാന്‍ .പുതിയൊരു പ്രഭാതത്തിനു ഇപ്പുറമുള്ള നവപ്രതീക്ഷകളുടെ സന്ധ്യ..ഓരോ ദിനവും നിമിഷങ്ങളും പുതിയത്..അനുഭവങ്ങളും.എന്തിനേറെ ഈ ഞാന്‍ പോലും ..ഇന്നു കണ്ട എന്നെയല്ലല്ലോ നാളെ കാണുന്നത്!പുതിയ ദിനം,പുതിയ ഞാന്‍,പുതിയ ചിന്തകള്‍... ഇങ്ങനെ കാണാന്‍ കഴിയുമ്പോഴല്ലേ ജീവിതം നമ്മെ വല്ലാതെ മോഹിപ്പിയ്ക്കുന്നത്?
ലൈഫ് ഈസ് റിയെലി ബ്യുടിഫുല്‍ ,ഇസിന്റ്റ് ഇറ്റ് യാര്‍...?
ജാസ് മ്യുസികിന്റെ മാസ്മരിക സംഗീതം പാടി ഒടുവിലവള്‍ കൂകിയെത്തി..പ്രൌഢയായ ഒരു റാണിയെ പോലെ...വനിതാ കംപാര്‍ത്ടുമെന്റിലെ "കെയര്‍ ഫുള്ളി കെയര്‍ ലെസ്സ് ഗാള്സ്"നെ ഞാനിന്നു വെറുതെ വിട്ടു.ഇന്നു ജെനറല്‍ ആയിരുന്നു എന്റെ തട്ടകം. നമ്മുടെ പെട്ടിക്കാരന്‍ കോയാക്ക എനിക്കുവേണ്ടി വിന്‍ഡോ സീറ്റ് റിസര്‍വ് ചെയ്തിരുന്നു.പകരമായി ഇന്നു ഞാന്‍ ആ പാണ്ടോമാസ് ബോക്സില്‍ നിന്നും ഒരു കല്ലുവച്ച ബിന്ദി വാങ്ങിച്ചു കേട്ടോ. ഇന്നലെ നമ്മള്‍ കണ്ട നീല റിബ്ബനുകള്‍ക്ക് പകരം ഇന്നു ചുവപ്പും കറുപ്പുമാണ്.ഒപ്പം പലവര്‍ണങ്ങളിലുള്ള,തിളക്കമേറിയ കല്ലുകളും മുത്തുകളും പതിച്ച വിലകുറഞ്ഞ കമ്മലുകളും ,പിന്നെ എന്റെ പ്രിയപ്പെട്ട കുപ്പിവളകളും.ഇതെല്ലാം കണ്ടു ,നീ പറയാറുള്ളതുപോലെ "കോലുമുട്ടായി കണ്ട കുട്ടിയുടെ ഭാവം"വരുത്താതിരിക്കാന്‍ ഞാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കിയിരുന്നു.
'പരദേശി' മാര്‍വാടി കുട്ടികള്‍ സ്ഥിരം പാട്ടു മാറ്റി. ഇന്നു പുതിയ ഐറ്റം ആണ് ..."ദില്‍ കെ അര്‍മാന്‍ ആന്സുവോം മേം ബഹെ ഗയെ .." എന്താണെന്നറിയില്ല ഈ ഗാനമെന്നും എന്റെ കണ്ണുകളെ ഈറനണിയിക്കാറുണ്ട് എന്ന് ഞാന്‍ പറഞ്ഞത് നീ ഓര്‍ക്കുന്നുണ്ടാകും.
ചണം കൊണ്ടുള്ള ബ്രഷ് തറയിലെ കപ്പലണ്ടി തോടും പൊടിയും മറ്റും തൂത്ത് വൃത്തിയാക്കി ഒന്നും മിണ്ടാതെ സുമന്നുസ്സുകളുടെ മുന്‍പില്‍ കൈ നീട്ടിയിരുന്ന ആ ബാലനെ ഈയിടെയായി കാണാനെ ഇല്ലല്ലോ...അവന്റെ ശാന്തതയും മൌനവും എന്നെ ഒട്ടൊന്നുമല്ല ചിന്തിപ്പിക്കുന്നത്.അവന്‍ ആരോടും ഒന്നും ആവശ്യപ്പെട്ടു കേട്ടിട്ടേയില്ലല്ലോ... നീട്ടിയ കൈകളില്‍ ഒന്നും വന്നു വീണില്ലെങ്കിലും വീണ്ടും തല കുനിച്ച് കുന്തിച്ചിരുന്ന് നിരങ്ങി തന്റെ ജോലി തുടരുന്ന ഒരു അത്ഭുതം...അപ്പ്രീഷിയബില്‍ ... അല്ലെ?നിനക്കെന്തു തോന്നുന്നു?
ഇനിയാണ് ആ പുതിയ അതിഥിയുടെ വരവ് .(നീ കൂടെ ഇല്ലാതിരിക്കുമ്പോള്‍ മാത്രം ഈ പതിവുകള്‍ തെറ്റുന്നത് ഒരത്ഭുതം തന്നെ...)
ശുഭ്രവസ്ത്രധാരിയായ ഒരു ചെറുപ്പക്കാരന്‍...കൂപ്പുകൈ.. വസ്ത്രവും ഭാവവും മുരടനക്കിയുള്ള അവന്റെ സംസാരവും ഒറ്റനോട്ടത്തില്‍ അവനൊരു രാഷ്ട്രീയക്കരനാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.മൂന്നു തവണ കൈകള്‍ കൂട്ടിയടിച്ചു ആളുകളുടെ ശ്രദ്ധ തിരിച്ചുകൊണ്ടു അവന്‍ തുടങ്ങി.."സുഹൃത്തുക്കളെ..,ഞങ്ങള്‍ അവതരിച്ചിരിക്കുന്നു ...മമതയുടെ തൃണമൂല്‍... നിങ്ങള്‍ക്കറിയില്ലേ കൂട്ടുകാരെ...ആയിരത്തി തൊള്ളയിരത്തി എഴുപത്തിയേഴ് മുതലുള്ള ഇടതു ഭരണം ഞങ്ങള്‍ ബംഗാളികള്‍ക്ക് മടുത്തിരിക്കുന്നു...(ഓഹോ!ഇങ്ങേര്‍ ബംഗാളിയാണോ...കണ്ടാലും കേട്ടാലും പറയൂലാ ട്ടോ ...)
ഒരു ഭരണമാറ്റം അനിവാര്യം..അത് വരുത്താന്‍ തൃണമൂല്‍ തന്നെ വേണം.മമത എന്‍ ഡി എ യില്‍ അലിഞ്ഞാലും തൃണമൂല്‍ ഒരു കുളിരായി എന്നും നമ്മുടെ ഉള്ളില്‍ ഉണ്ടാകണം... കാരണം ഇടതു ഭരണത്തിന്റെ ചൂടു കുറയ്ക്കാന്‍ അവര്‍ക്കേ സാധിയ്ക്കുകയുള്ളൂ.ഈ കത്തിജ്ജ്വലിക്കുന്ന വേനലില്‍ തണുത്ത സംഭാരം നമ്മുടെ ഉള്ളു കുളിര്‍പ്പിയ്ക്കുന്നത് പോലെ...നമ്മുടെ ചിന്തകളെ ഉണര്‍ത്തുന്നത് പോലെ.....അതെ...ഇങ്ങോട്ട് നോക്ക് സുഹൃതുക്കളെ...നമുക്കു ഒരുമിച്ചു ചിന്തകളെ ഉണര്‍ത്താം ."
ഇത്രയും പറഞ്ഞ ശേഷം ആ മാന്യ ദേഹം എന്തിനാണാവോ അടുത്ത് നിന്നുമൊരു ബക്കറ്റ് വലിച്ചെടുത്തത് .എന്റെ കൃഷ്ണാ ...ബക്കറ്റില്‍ ഇന്നും ഓരോ മില്‍മസംഭാര പൊതികള്‍ യാത്രക്കാരായ ഞങ്ങളുടെ മടിയിലെയ്ക്കിട്ടു തികച്ചും ഗൌരവത്തോടെ അവന്‍ തുടര്‍ന്നു ..."മില്‍മ സംഭാരം സര്‍...വെറും എട്ടുരൂപ സര്‍..."
ശൂ....... ഊതി വീര്‍പ്പിച്ച ബലൂണില്‍ നിന്നും കാറ്റു പോണ പോലൊരു മര്‍മ്മരം...പൊട്ടിച്ചിരികള്‍...
മമത ജനങ്ങള്‍ക്കിടയിലെയ്ക്ക്...
ചെറുപ്പക്കാരന്റെ മുഖത്ത് പ്രതീക്ഷയുടെ സ്ഫുലിംഗം ...
ഈ സംഭാരത്തിന്റെ കുളിര് മമത അറിയുന്നുവോ?
ജനങ്ങള്‍ അറിയുന്നുവോ?
അല്ലെങ്കില്‍ ഈ ചെറുപ്പക്കാരന്‍ എന്ത് ചെയ്യും..?സംഭാരം പുളിച്ചു പുളിച്ചു പുളി കെടുമോ?
വിറ്റഴിക്കാന്‍ പറ്റാത്ത സംഭാരത്തിന്റെ ഭാരവും പേറി നിരാശയോടെ അവന്‍ നടന്നു നീങ്ങി...
ദൂരെ ഒരു പ്രകാശ ധൂളിയി അവന്‍ മിന്നി മറയുന്നത് വരെ എന്റെ മിഴികള്‍ അവന് അകമ്പടി ചെന്നു..
എന്റെ മനസ്സു ഇവര്‍ക്ക് വേണ്ടി തപിച്ചു കൊണ്ടിരിക്കുന്നു...
പണ്ടോമസ് ബോക്സില്‍ ജീവിതം നിറച്ച കൊയക്കയ്ക്ക് വേണ്ടി..
കണ്ണീരില്‍ മുങ്ങിയ ജീവിത അഭിലാഷങ്ങളെ കുറിച്ചു പാടുന്ന നാടോടികള്‍ക്ക് വേണ്ടി..
തൂത്തും തുടച്ചും ജീവിതവണ്ടിയോട്ടുന്ന ആ കൊച്ചു ബാലന് വേണ്ടി..
ജീവിതത്തില്‍ സംഭാരത്തിന്റെ കുളിര് നിറയ്ക്കുന്ന ആ ചെറുപ്പക്കാരന് വേണ്ടി...
അന്നും,ഇന്നും,എന്നും..
വാല്‍ക്കഷ്ണം...
ആ സംഭാരക്കുട്ടനെ ഇന്നലെ വീണ്ടും ഞാന്‍ കണ്ടു...
മറ്റൊരു വണ്ടിയില്‍.. നോക്കിലും വാക്കിലും വേഷത്തിലും വിപ്ലവത്തിന്റെ വീര്യം നിറച്ച്..
"വലത് ഭരണത്തിന്റെ ചൂടു തണുപ്പിയ്ക്കാന്‍ സഖാവിനെ കഴിയു..."
അവന്‍ ഘോരഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു....
ജ്യോത്സ്ന,
ReplyDeleteനന്നായി എഴുതി വന്നു.
അവസാനം എന്തോ ആദ്യഭാഗവുമായി ചേരുന്നില്ലെന്ന് തോന്നിപ്പോവുന്നു.
എന്റെ വായനയുടെ പ്രശ്നമാവാം.
അനിൽ പറഞ്ഞതു ശരിവയ്ക്കുന്നു.
ReplyDeleteആദ്യത്തെ ഭാഗം നല്ല ഒഴുക്കോടെ വായിച്ചു.
പിന്നെന്തോ പെട്ടെന്നു പറഞ്ഞു നിർത്തിയതുപോലെ.
തുടർന്നും എഴുതുക.
ആദ്യമായിട്ടാണ് ഈ വഴി വരുന്നത്. നന്നായിരിക്കുന്നു... എഴുത്ത് തുടരുക...
ReplyDeleteജ്യോത്സ്നാ,
ReplyDeleteനന്നായിരിക്കുന്നു അവതരണം...ഇത്തരം ആൾക്കാരെ യാത്രയിൽ പലയിടത്തും ഞാനും കണ്ടുമുട്ടിയിട്ടുണ്ട്..ആൾക്കാരുടെ ശ്രദ്ധ ആകർഷിക്കാനായി എന്തെങ്കിലും പറഞ്ഞിട്ട് അവസാനം യഥാർത്ഥ ബിസിനസ് പുറത്തെടുക്കുന്നവർ..കൂടുതലും മുംബൈയിലെ ലോക്കൽ ട്രയിനുകളിൽ..
ജീവിതം രണ്ടറ്റവും കൂട്ടിമുട്ടാത്ത പാളങ്ങളിൽ കഴിച്ചു കൂട്ടാൻ വിധിക്കപ്പെട്ടവർ!
ആസംസകൾ
Valare manoharam... Ashamsakal...!!!
ReplyDeleteഎന്റെ മനസ്സു ഇവര്‍ക്ക് വേണ്ടി തപിച്ചു കൊണ്ടിരിക്കുന്നു...
ReplyDeleteപണ്ടോമസ് ബോക്സില്‍ ജീവിതം നിറച്ച കൊയക്കയ്ക്ക് വേണ്ടി..
കണ്ണീരില്‍ മുങ്ങിയ ജീവിത അഭിലാഷങ്ങളെ കുറിച്ചു പാടുന്ന നാടോടികള്‍ക്ക് വേണ്ടി..
തൂത്തും തുടച്ചും ജീവിതവണ്ടിയോട്ടുന്ന ആ കൊച്ചു ബാലന് വേണ്ടി..
ജീവിതത്തില്‍ സംഭാരത്തിന്റെ കുളിര് നിറയ്ക്കുന്ന ആ ചെറുപ്പക്കാരന് വേണ്ടി...
അന്നും,ഇന്നും,എന്നും..
അതി മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു.. നന്മകൾ നേരുന്നു
എന്റെ ബ്ലോഗിനെ പിന്തുടര്‍ന്നപ്പോള്‍ എന്തിനെന്ന് സംശയിച്ചു ആദ്യം..എല്ലാം ഇപ്പോള്‍ സംശയകരം ആണല്ലോ...എന്നും കൂടെ ഉണ്ടാകും എന്ന് കരുതിയ ചിലര്‍, ഉണ്ടാകുമായിരുന്ന പല നേട്ടങ്ങളും ആര്‍ക്കു വേണ്ടി നഷ്ടപ്പെടുത്തിയോ അവര്‍, എന്നെ തള്ളിപ്പരഞ്ഞപ്പോള്‍, പിന്നെ ആരെയും വിശ്വാസം ഇല്ലാതെയായി. താങ്കളുടെ ബ്ലോഗിലെ "സഹയാത്രികന്.." വായിച്ചു. വളരെ അധികം ഇഷ്ടപ്പെട്ടു. തുടര്‍ന്നും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍!
ReplyDeleteഒരു സഡന്‍ ബ്രേക്കിട്ട് ട്രൈവര്‍ ഇറങിയോടിയതു പോലെ..
ReplyDeleteഎങ്കിലും വായനക്കൊരു ഒഴുക്കുണ്ടായിരുന്നു. പ്രമേയവും കൊള്ളം
malayalathil type cheyyananu thalpparyam pakshe samayam illa.
ReplyDeletekollam nannaayirikkunnu.kadal kanunnathum trainil pokunnathum onnum enikku madukkarilla. ithu vayichappol a trainil undaayirunna oru anubhavam.
catch you soon, bye.
കവിത പൊഴിയുകയാണല്ലോ ഇവിടമാകെ...
ReplyDeleteവാക്കുകളുടെ, സ്നേഹത്തിന്‍റെ, സൌന്ദര്യത്തിന്‍റെ.... കവിത !
ഇനിയും വരാം
ആശംസകള്‍
അവർക്കു വേണ്ടി തപിച്ചുകൊണ്ടിരിക്കുന്ന നല്ല മനസ്സിനാശംസകൾ.
ReplyDeletewhile seeing the vendors in train , one book always comes into my mind " WHAT THEY DONT TEACH YOU IN HARWARD BUSINESS SCHOOL ".. A good book with examples from real life.. these friends in train can write many such books or contribute content to such books.. all from their own real life experiences..
ReplyDeleteEarlier i was also much concerned about these vendors and urchins in train.. the new insights i obtained from my routine train jouney has made me think differently.. thee people.. be it beggers or vendors.. they earn a minimum of Rs.500 per day.. average earning is 700.. once in a week they need to give a fine to TTE.. voluntarily.. so that TTE can achieve his target and these people are allowed to continue with their work..and i know how much effort i have to put to get 500 rs per day !!!!But still it is difficult for me to hide the tears in my eyes when i see the little girsl who sings or begs or do circus in moving train.. it is always a nightmare to think what will happen to them while they grow up as a woman in our society.. not only for them.. allthose girls who live in the road side...
with your natural writing style you have brought all thoughts into the front stage of my mind..
good work teacher..
ഓരോ ദിനവും നിമിഷങ്ങളും പുതിയത്..അനുഭവങ്ങളും.എന്തിനേറെ ഈ ഞാന്‍ പോലും ..ഇന്നു കണ്ട എന്നെയല്ലല്ലോ നാളെ കാണുന്നത്!പുതിയ ദിനം,പുതിയ ഞാന്‍,പുതിയ ചിന്തകള്‍... ഇങ്ങനെ കാണാന്‍ കഴിയുമ്പോഴല്ലേ ജീവിതം നമ്മെ വല്ലാതെ മോഹിപ്പിയ്ക്കുന്നത്?
ReplyDeleteലൈഫ് ഈസ് റിയെലി ബ്യുടിഫുല്‍...
es...jeevitham oro divasavum oro pole ale..chilapo kooduthal santhosham..chilapo kure dukkagal..
nannayirikkunu...